2012, സെപ്റ്റംബർ 30, ഞായറാഴ്‌ച

പണം കായ്ക്കുന്ന മരമുണ്ടോ ഇവിടെ

 
 "പണം കായ്ക്കുന്ന മരമുണ്ടോ ഇവിടെ"
. പ്രാവാസികള്‍  പലപ്പോഴും ശുണ്ടി പിടിച്ചു 
 തട്ടിവിടുന്ന അതി  പ്രസക്തമായ പ്രയോഗം

  
 കിട്ടുന്ന കാശ്  അലക്ഷ്യമായി ചിലവഴിക്കാന്‍  പ്രത്യേഗം മിടുക്കര്‍
.മരുഭൂമിയില്‍ കഷ്ട്ടപെട്ടു ഉണ്ടാകുന്ന (ചോര നീരാക്കി എന്ന് പറയണം   )
പൈസ  എങ്ങിനെ പോകുന്നു എവിടേക്ക് പോകുന്നു എന്ന് ചോദിച്ചാല്‍ ഒരു കൂസലുമില്ലാതെ പറയണം  
 "പണം ഇന്ന് വരും നാളെ പോകും ".
അതി വേഗത്തില്‍ കുതിച്ചു പായുന്ന ഇലെക്ട്രോനിക്സ് യന്ത്രങ്ങളുടെ പിന്നാലെ
അതെ വേഗത്തില്‍ പറന്നെത്താനുള്ള  പ്രവാസിയുടെ  വെമ്പല്‍.
  പണം കായ്ക്കാത്ത മരങ്ങള്‍ എത്ര   പെട്ടന്നാ തളിര്‍ത്തു കുലക്കുന്നത്  .

  വില കുറഞ്ഞ ഫോണുകളോട് പണ്ടേ പുച്ചം.  'ടച്ച് തന്നെ കിടക്കട്ടെ പോക്കറ്റില്‍ .  ഒന്നര മാസം ചോര നീരാകി ഉണ്ടാക്കിയ കാശ് (മരത്തില്‍ നിന്നും കൊഴിയുന്ന )
  അതാ പോവുന്നു ടച്ച്‌ ആയി  പിന്നെ  സ്മാര്‍ട്ട്‌ ആയി.   
  തലയിലെ നരച്ച മുടി പോലും നോക്കാന്‍ സമയമില്ല

  യൂടുബിലും ഫേസ് ബുക്കിലും സാദാ സമയവും റോന്തു ചുറ്റുകയാണ്
അരയും ഒട്ടി തൊണ്ടയും  വറ്റി  ഉറക്കമില്ലാതെ ,ടീവിക്ക് മുന്നില്‍ അയ്യോ സോറി (അത് പഴയ കഥ )
മൊബൈലിനും കംപുട്ടരിനും അടിമയായി രാത്രി വെളിപ്പിക്കുന്നു.
.
മൊബൈലും കംപുട്ടെരും ഒഴിച്ചുള്ള ഒരു നേരം ആലോചിക്കാനേ വയ്യ .  
പുജ്യം മുതല്‍  ഒമ്പത് വരെയുള്ള  അക്കങ്ങള്‍ തെളിഞ്ഞു കാണാന്‍
പാകത്തിനുള്ള ഒരു  മൊബൈല്‍  അത്രയേ ആവശ്യമുള്ളു എന്ന് പറഞ്ഞാല്‍ നമ്മളെ ചെക്കന്മാര്‍ 
കല്ലെറിഞ്ഞു ഓടിക്കും
ഗള്‍ഫില്‍ അനേകം ബിസ്സിനസ്സ് സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു മലയാളി  
 ഈ അടുത്തകാലത്ത് വരെയും ഉപയോഗിച്ചത് ഒരു പഴയ നോക്കിയ സെറ്റ്  
തന്നെ  കളിയാകുന്നവരെ അടുത്തേക്ക് വിളിച്ചു പറയും  
 "  എനിക്ക് ഇത് തന്നെ ധാരാളം. എന്റെ ബിസ്സിനസ്സ് കൂടിയിട്ടെ ഉള്ളൂ"
.
ലാപ്ടോപുകള്‍ സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ പിടിക്കുന്നത്‌ പുളികൊമ്പത്ത് തന്നെ
 പറക്കുന്ന സ്പീടുള്ള സെറ്റ് എന്ന് വെച്ചാല്‍  ഐ ഫൈവ് . ഐ സെവെന്‍ അങ്ങിനെ ഒക്കെ അവര്‍ കേട്ടിടുണ്ട് .
ഒരിക്കല്‍ പ്ലാസ്റിക് ഐറ്റം സാധനങ്ങള്‍ സൈല്സ്  ചെയ്യുന്ന ഒരു മലയാളി  ലാപ്ടോപ്  ആവശ്യപെട്ടു .
അദ്ദേഹം പെയ്സില്‍ നിന്നും ഒരു കഷണം കടലാസ് തുണ്ട്  എടുത്തു എനിക്ക് നേരെ നീട്ടി.
ഇന്റെല്‍ ഐ ഫൈവ്  നാല് ജീബി മേമ്മേരി  അഞ്ഞൂറ് ജീബി ഹാര്ഡ് ഡ്രൈവ് പിന്നെ ബ്ലുടൂത് അത് ഇത് അങ്ങിനെ പോണു
ആ ലിസ്റ്റില്‍ .
ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം റൂമില്‍ തങ്ങുന്ന മൂപ്പര്‍ക്ക് കമ്പ്യൂട്ടരില്‍ അകെ
ചെയ്യുന്നത് വീടിലേക്ക്‌ ഫോണ്‍ ചെയ്യല്‍ പിന്നെ വല്ലപ്പോഴും യുടുബില്‍ വീഡിയോ കാണല്‍.
നിങ്ങള്‍ക്ക്  ഐ ഫിവോ ഐ ത്രീയോ ആവശ്യമില്ല .  നിങ്ങള്‍ക്ക് ഒക്കെ സെലെരോണ്‍  മതി .
 എന്തോ  ഞാന്‍ പറഞ്ഞത് ഇഷ്ട്ടപെട്ടില്ല എന്ന് തോന്നുന്നു അയാള്‍ പേപ്പറും തിരികെ വാങ്ങി നടന്നു .
ഇതാണ് നമ്മുടെ പ്രവാസി സുഹൃത്തുക്കളുടെ അവസ്ഥ .
കൂടുതല്‍ മരുന്നുകള്‍ എഴുതി കൊടുക്കുന്ന ഡോക്റെര്‍മാരെ മാത്രം ഇഷ്പെടുന്നവര്‍ നമുക്കിടയില്‍ ഉണ്ടാവുമല്ലോ
1400 റിയാലിന് കിട്ടുന്ന സെലെരോണ്‍ ലാപടോപിനു പകരം അയാള്‍ വാങ്ങിയത് 2500 വിലയുള്ള ഐ ഫൈവ് തന്നെ. 
മൂന്ന് മാസങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും വന്നു .കാശിനു ഇത്തിരി തിടുക്കമുണ്ട്  ഇതൊന്നു വിറ്റ്  തരണം 
എത്രകിട്ടും ? 1200  കിട്ടിയാല്‍ നിങ്ങള്ക്ക് ഭാഗ്യം.ഞാന്‍ പറഞ്ഞു  അതാണ്‌ ഇന്നത്തെ ഇതിന്റെ മാര്‍ക്കറ്റ്. 
രണ്ടു പേര്‍ക്ക് പോകാവുന്ന സ്ഥലങ്ങളില്‍ കാര്‍ ഒഴിവാക്കി   ടൂ വീലര്‍ ഓടിച്ചു
ചെലവ് കുറിക്കുന്ന നമ്മുടെ ബുദ്ദി  ഇത്തരം മേകലകളില്‍ എത്തേണ്ടത് അനിവാര്യം.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ സുഹൃത്തുക്കള്‍ അല്പം ഒന്ന് ശ്രദ്ധ വെച്ചാല്‍
ഇല കൊയ്യാതെ ആ മരത്തെ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിര്‍ത്താം. 
    
തന്റെ ആവശ്യം എന്താണെന്ന് ആദ്യം മനസ്സിലാക്കുക.
ശരാശരി ഓരോ പ്രവാസിക്കും വളരെ ചുരുങ്ങിയ സമയമേ കമ്പ്യൂട്ടര്‍ യൂസ് ചെയ്യാന്‍ പറ്റൂ 
നാട്ടിലേക്ക് ഫോണ്‍ വിളി പിന്നെ അല്പം യുടുബും ഫേസ് ബുക്കും അത് കഴിഞ്ഞാല്‍ 
ലാപ് മടക്കി വെക്കുകയായി. ഇതിനോക്കെ  ഹൈ സ്പീഡ് സിസ്റ്റം വേണമെന്ന് ആഗ്രഹിക്കുന്നത് 
വിഡ്ഢിത്തമാണ്. സോഫ്റ്റ്‌വെയര്‍ ഡി സൈനിങ്ങും മള്‍ടിമീഡിയ വര്‍ക്കും ചെയ്യുന്ന  കംപുട്ടെര്‍ 
പ്രോഫഷ്യനലുകളുടെ  കയ്യിലെ സിസ്റ്റം ഒരിക്കലും ആഗ്രഹികരുത്‌ . 
പണ്ടൊരാള്‍ ഹൈ സ്പീട് തരത്തിലുള്ള  സിസ്ടവുമായി വന്നു വളരെ സങ്കടത്തോടെ പറഞ്ഞതോര്‍ക്കുന്നു
നാലായിരം റിയാലിന് അസംബിള്‍ ചെയ്ത പീ സി  ഒട്ടും സ്പീടില്ല . യുടുബില്‍ വരുന്ന വീഡിയോ
കട്ട് കട്ടായി വളരെ നേരമെടുത്താനെത്രേ കാണാന്‍ പറ്റുന്നത് .. കാര്യങ്ങള്‍ വ്യക്തമായി അനേഷിച്ചപ്പോള്‍
അദ്ദേഹത്തിന്റെ ഇന്റര്‍നെറ്റ് സ്പീഡ് ഇല്ല . പീ സിയുടെ കുഴപ്പം അല്ല . വീക്കായി വരുന്ന ഇന്റര്‍നെറ്റ്‌
സിഗ്നലുകളെ ഊതി വീര്‍പ്പിക്കനോന്നും ഒരു ഐ സെവന്‍ കംപുടരിനും സാദിക്കില്ല എന്നാ സത്യം
അയാള്‍ നേരത്തെ മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരു പാട് പണം ലാഭിക്കാമായിരുന്നു.
.......... അതാണ്‌ പറഞ്ഞത് നിങ്ങള്‍ക്കൊക്കെ സെലെരോണ്‍ മതി. അല്ലെങ്കില്‍ ഡുവല്‍കോര്‍
ടെക്നോളജി അടിക്കടി മാറുകയാണ് .പോക്കറ്റ് മുറുക്കി പിടിച്ചില്ലെങ്കില്‍ കാശ് പോകുന്നത് അറിയില്ല
‍    ഇന്ന് വാങ്ങുന്നത് നാളെ വിറ്റാല്‍ പകുതി വില പോലും കിട്ടാതെ വരുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ല   
ചൈനയുടെ ഒരു പ്രോടകടിനും ലോങ്ങ്‌ ലൈഫ് ഇല്ല. ഇത്തരം മുന്‍ദാരണ യോട് കൂടി വേണം 
പുതിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍  ഇനി വാങ്ങാന്‍ .
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ