2012, ജൂലൈ 24, ചൊവ്വാഴ്ച

അന്ത്രുന്റെ നോമ്പുതുറ

 
ന്ത്രുന്റെ നോമ്പുതുറ അതി കേമ മയി തന്നെ .
സമയം  ഏഴ് മണി  ബാങ്ക് വിളിക്കാന്‍ മിനിട്ടുകള്‍ മാത്രം . 
വട്ടമേശ നിറയെ സ്വാദിഷ്ടമായ വിഭവങ്ങള്‍ വിസ്താരമുള്ള തളികയില്‍ പഴവര്‍ഗങ്ങള്‍ 
പെട്ടെന്ന് കണ്ടാല്‍ തിരുവോണത്തിന് ഇട്ട പൂക്കളം പോലെ .
അതിനു ചുറ്റും ഗ്രഹങ്ങള്‍ പോലെ പൊരിച്ച അപ്പത്തരങ്ങള്‍ 
. വിവിധ വര്‍ണങ്ങളിലുള്ള 
പാനീയങ്ങള്‍ അവിയ്ക്കിടയിലെവിടയോ 
തരികഞ്ഞിയും കാരക്കയും ഒളിഞ്ഞിരിപുണ്ട്

അന്ദ്രു കൂട്ടുകാരെ നോക്കി എല്ലാ കണ്ണുകളും 
വട്ടമേശയില്‍ തന്നെ.
ഒറ്റയടിക്ക് ഇതെല്ലാം
അകത്താക്കിയിട്ട്  വേണം സെക്കന്റ്‌ ട്രിപ്പ്
തുടങ്ങാന്‍.

അരി പത്തിരിയും നൂല്‍പ്പുട്ടും പൊറോട്ടയും വെള്ള കുബൂസ്സും
ഇറച്ചി തരങ്ങളും  ഒക്കെ കൂടി സെകന്ടു ട്രിപ്പ്

അണിയരക്ക്   പിന്നില്‍ സജ്ജരായി 
നില്‍പ്പുണ്ട് ......

നല്ല ക്ഷീണം അന്ദ്രു അറിയാതെ ഒന്ന് മയങ്ങി....


"ടാ അന്ദ്രോ ബെക്കം .ചെല്ല്എറച്ചി തീര്‍ന്നു പോകും"
ഉമ്മയുടെ നീട്ടിയ വിളി 

അന്ദ്രു വള്ളി ട്രൌസറും വലിച്ചിട്ടു

അങ്ങാടിയിലേക്ക് ഓടി .

മൊയ്ദീന്‍ക്കാന്റെ  ഇറച്ചി വൈകിയാല്‍ കിട്ടില്ല
  
ഇറച്ചി കൊട്ടയും  തലയിലേറ്റി വരുന്ന മോയ്ദീനക്കയുടെ നിഴല്‍ കണ്ടാല്‍ 
പിന്നെ അങ്ങാടിയില് തിരക്കാണ്

ചുമട് കടത്തിണ്ണയില്‍ ഇറക്കിയ മോയ്ദീന്കായെ ആള്‍ക്കാര്‍ പൊതിഞ്ഞു . അന്ദ്രു നൂണ്ടു വലിഞ്ഞു ഇടയിലൂടെ
തലയിട്ടു .
 കൊട്ടനിരയെ ഇറച്ചി പൊതികള്‍ .
 നാരു കൊണ്ട് തെക്കിന്റെ ഇലയില്‍ പൊതിഞ്ഞ പോത്തിറച്ചി തൂക്കം നോക്കി മോയ്ദീന്ക്ക

ഓരോരുത്തര്‍ക്കായി കൊടുത്തു തുടങ്ങി
 അക്കൂട്ടത്തില്‍ ഒരഞ്ഞൂറിന്റെ പൊതി അന്ദൃവിനും കിട്ടി .
  
 ചോര മുറ്റിനില്ക്കുന്ന ഇറച്ചി പോതിയുവുമായി
 അന്ദ്രു  വീട്ടിലേക്കു ഓടി

അകത്തു അടുക്കളയില്‍ കുഞ്ഞുപെങ്ങള്‍ 
റാഹില  ചോറ് തിന്നുന്നു

തലേന്നത്തെ ചോറിന്റെയും കറിയുടെയും പഴകിയ മണം .
അത്തായ
കള്ളത്തിക്ക് നോമ്പ് കാലത്ത്  എന്നും നല്ല കുശാലാണ്

 പുലര്‍ച്ചെ അത്തായത്ത്തിനു  
ബാക്കി വന്നത് ഉമ്മ രാവിലെ എണീറ്റ്
വീണ്ടും ഒന്ന് ചൂടാക്കും . 
വെള്ളത്തിലിട്ടു
തിളപ്പിച്ച്‌ മോഡിഫൈ ചെയ്ത  ചോറും പകുതി
പുളിച്ച  കറിയും
വാടികുഴഞ്ഞ പപ്പടവും
മീന്‍ പൊരിച്ചതും.
അന്ദ്രു മോന്റെ വയറ്റിലൂടെ
‍ ഒരു  മിന്നല്‍ പിണര്‍ പാഞ്ഞു .

മൊയ്ദീന്‍ ക്കയുടെ അസ്സലി പോത്തിറച്ചി മുറിച്ചു  പാകമാക്കി

മല്ലിയും മുളകുമിട്ട് മന്കുടുക്കയില്‍ വേവിച്ചു ഉറിമേല്‍ കയറ്റി
ഉമ്മ രാവിലെത്തെ പണി  തീര്‍ത്തു

മൊട്ട റാഫി അന്ദൃമോന്റെ ഇന്റി മേയ്റ്റ് ഫ്രെണ്ടാണ്
നോമ്പിനു  സ്ഥിരമായി മൊട്ടയടിക്കുന്ന
 റാഫി അങ്ങിനെയാണ് മൊട്ട റാഫി യായത്‌

 ബാലരമയും പൂമ്പാറ്റയും വായിക്കാന്‍ മൊട്ട റാഫിയും

കൂട്ടുകാരും അന്നും അന്ദ്രു മോന്റെ വീടിലെത്തി.

നോമ്പ് കള്ളന്മാരെ പിടിക്കാന്‍ എല്ലാവരുടെയും കൈ മണത്തു തുടങ്ങിയ
അന്ദൃമോന്‍ട്ട മൊട്ട  റാഫിയുടെ
കൈ മാത്രം മണത്തില്ല. അത്തായ കള്ളന്മാരുടെ ലിസ്റ്റില്‍ മൊട്ട റാഫി ഒന്നാമനാണ്‌ .
ബലൂണ്‍ പോലെ വീര്‍ത്ത അവന്റെ വയറു തന്നെ സാക്ഷി .




ഉച്ചയായി. ഉമ്മ വീണ്ടും അടുക്കളയില്‍ ‍ ക്കയറി 
 ചട്ടി പുകയുന്ന ശബ്ദം 
റാഹില യുടെ  ഉച്ച
ശപ്പാടിനു തുടക്കമായി
അന്ദൃവിന്റെ കുടലില്‍ വീണ്ടും ഇടി മിന്നല്‍ .
 അന്ദ്രു വെള്ള തുണിയും  ഷര്‍ട്ടും  
ധരിച്ചു പള്ളിയിലേക്ക് ഓടി
ളുഹര്‍ നമസ്കാരം കഴിഞ്ഞാല്‍
നോമ്പിനു ദര്സു കുട്ടികളുടെ കൊച്ചു പ്രഭാഷണം ഉണ്ടാകും .
അത്തായ കള്ളന്‍ മൊട്ട റാഫിയും ഉണ്ട് മുന്‍ നിരയില്‍
മുതിരന്നവരും കുട്ടികളും  അച്ചടക്കത്തോടെ
ദര്സ്സു കുട്ടിയുടെ വയള് കേട്ടിരുന്നു . അസര്‍ നമസ്കാരം വരെ അന്ദൃവും മൊട്ട റാഫിയും പള്ളിയില്‍ തന്നേ


അസര്‍ നമസ്കാരം കഴിഞ്ഞു അന്ദ്രു   മീന്‍ വാങ്ങാന്‍

അങ്ങാടിയിലേക്ക് നടന്നു.

 അങ്ങാടി വീണ്ടും സജീവം 
 മൈസൂര്‍ പഴവും മത്സ്യം കച്ചോടവും തക്രതിയായി നടക്കുന്നു .
അന്ദൃമോന്‍ അരക്കിലോ പഴവും മത്തിയും വാങ്ങി വീടിലെത്തി
 .മുറ്റത്ത് ഓല കൊണ്ട് മേഞ്ഞുണ്ടാക്കിയ ഷെഡ്‌ അതാണ് ഉമ്മാന്റെ
വര്‍ക്ക്ഏരിയ
 ഉമ്മ പത്തിരി പരത്തി  ചൂടുള്ള കല്ലിലേക്ക് 

ഇടുമ്പോള്‍ രാഹില അടുത്തുണ്ട്
ഈര്‍ക്കിലിയില്‍ കുത്തിയ ചൂടുള്ള പത്തിരി അവളുടെ കയ്യില്‍
നിവര്‍ന്നു നില്‍ക്കുന്നു

 നേരം ഇര്ട്ടുന്നു
നോമ്പ് തുറക്കാനുള്ള കാരക്ക വാങ്ങാന്‍ മറന്നു.
 അന്ദ്രു ഓടി പോയി കാരക്ക വാങ്ങി വന്നു.
 നല്ല ഉണക്കമുള്ള കാരക്കയില്‍  നിന്ന് ഒരെണ്ണം എടുത്തു
നാലാക്കി കീറി പത്തിരി കഷണത്തില്‍ വെച്ച് ഉമ്മ നോമ്പ് തുറക്കാനുള്ളത്
തയ്യാറാക്കി വച്ചു.
 അന്ദ്രു അച്ചടക്കത്തോടെ നോമ്പ് പിറക്കാനിരുന്നു.അവറാന്‍ മൊല്ലാക്കയു ടെ ശബ്ദം കാതോര്‍ത് ..

സൂര്യന്‍ അസ്തമിക്കാന്‍ സെക്കന്റുകള്‍ മാത്രം
കാസിം മുക്രി മൈക്ക് സെറ്റ് ഓണാക്കി.
 അവറാന്‍ മൊല്ലാക്ക ദികരും ചൊല്ലി അങ്ങോട്ടും മിങ്ങോട്ടും നടക്കുന്നു
 ഡും ... ഡും  
അതാ പൊട്ടുന്നു 
തെക്ക് ശൈ  ഇന്റെ പള്ളിയില്‍ നിന്നും 
രണ്ടു  കദീന വെടി .
  അവറാന്‍ മൊല്ലാക്ക ഇരു ചെവിയും പൊത്തി
മൈക്കില്‍ ഉറക്കെ വിളിച്ചു.

... അല്ല്ലാഹു.അക്ബര്‍

അന്ദ്രു ഞെട്ടി എണീറ്റ്‌,.
. അവന്റെ കൈകള്‍  കാരക്കക്കായ് പരതി.
  കണ്ണുകള്‍ തിരുമ്മി അവന്‍ ചുറ്റും നോക്കി

 " ഇനിയും അഞ്ചു മിനിറ്റ് ബാക്കിയുണ്ട്",
ആരോ അത് പറഞ്ഞപ്പോഴാണ് അന്ദ്രു ക്ലോക്കിലേക്ക് നോക്കിയത്
  അപ്പോഴും വട്ടമേശയില്‍ നിറഞ്ഞു തുളുമ്പുന്ന പഴങ്ങളും അപ്പതരങ്ങളും
അന്ദ്രു പുതിയാപ്ലയെ നോക്കി ചിരിക്കുകയായിരുന്നു




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ