2011, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

മഴയെത്ത് എത്തിയ പെരുന്നാള്

മഴയെത്ത് എത്തിയ പെരുന്നാള്‍
 
ഗള്‍ഫില്‍ നിന്ന് ലീവില്‍ നാട്ടിലെത്തുമ്പോള്‍ ഉണ്ടായിരുന്ന്ന മുഖ്യ ആഗ്രഹം  കൊരിച്ച്ചെരിയുന്ന  മഴക്ക്കാലമായിരുന്നു . അത് അങ്ങിനെ 
സംഭവിക്കുകയും ചെയ്ധു . പുണ്യ റമദാനിനെ കുളിര്‍ അണിയിച്ചു മഴ തകര്‍ക്കുകയും ചെയ്തു .അക്കരെ എന്റെ പ്രവാസി സുഹൃത്തുക്കള്‍
കത്തി പൊള്ളുമ്പോള്‍ ഞാന്‍ നോറ്റ നോമ്പുകള്‍ക്ക് കാഠിന്യം തീരെ കുറവായിരുന്നു .  ചിങ്ങി ചിങ്ങി പെയ്യാറുള്ള ചിങ്ങമാസവും
ഒന്നോ രണ്ടോ വെയില്‍  കിട്ടി എന്നല്ലാതെ  കാലവര്‍ഷം അതിന്റെ മൂര്‍ത്ത രൂപത്തില്‍ ആഞ്ഞടിച്ച്ചു . വീട്ടിലെ വരാന്ദയില്‍ പുതച്ചു
മൂടി ഇരുന്നു മുറ്റത്ത് ആഞ്ഞു വീഴുന്ന മഴത്തു‍ള്ളികള്‍ നോക്കിയിരിക്കാന്‍  എന്തൊരു ചന്ദ മാണെന്നോ  ,ഓരോ  പ്രാവാസി യും
കൊതിച്ച  അമ്മൂര്‍തത നിമിഷങ്ങള്‍  . റെന്റിനു വാങ്ങിച്ച എന്റെ ടൂ വീലര്‍ കട്ടപുരത്ത് ..വാടകകാശ് തൂഫാന്‍
അതിലും വലുതാണല്ലോ ഈ പെരുമഴ .
എങ്കിലും ഇന്ന് എനിക്ക് ഈ മഴയോട് ചെറിയ അമര്‍ഷം . മറ്റൊന്നുമല്ല  ഞങ്ങളുടെ ഈ ചെറിയ പെരുന്നാളിന്റെ തിളക്കത്തിന്
പുലര്‍ച്ചെ തൊട്ടു പെയ്യുന്ന മഴ ഒരു  പാര യായിരിക്കുന്നു .  തലേന്ന് കഴുകി തുടച്ചു വച്ച എന്റെ ബൈക്ക് ആകെ നനഞ്ഞു
കുളിച്ചിരിക്കുന്നു കഷ്ട്ടം  എവിടെയെല്ലാം പോവാന്‍ വിചാരിച്ചിരുന്നു .  എന്തോ ഈദ്‌ നമസ്കാരത്തിനുt പോവുന്ന സമയത്ത്
ചെറിയൊരു ആശോസം കിട്ടി . പുറത്ത് ഇപ്പോഴും മൂടി കെട്ടിയിരിക്കുന്നു .  തകര്‍ത്തു പെയ്യാനുള്ള പുറപ്പാടിലാണോ
എന്ത് തന്നെ യാവട്ടെ . ഇത്തവണത്തെ   എന്റെ പെരുന്നാള്‍ നിറം കേട്ട് എന്ന് തോന്നുന്നു  .  എങ്കിലും അവളെ എനിക്ക് ഒത്തിരി
ഇഷ്ട്ടമാണ്.  എന്റെ അകതാരില്‍  ഒരായിരം കുളിരണിയിച്ച  മഴക്കാലം  എന്നാ സുന്ദരിയെ   .

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

എട്ടാം വാര്‍ഡ്‌

ട്ടാം വാര്‍ഡില്‍ തീ പാറുന്ന പോരാട്ടം. വാര്‍ഡ്‌ പിടിക്കാന്‍  ഇക്കുറി ത്രിമൂര്‍ത്തികള്‍ . പാമ്പിന്തോടി  കുട്ട്യാലിയും 
ഇടിവെട്ടു  ബീരാനും  കൂടെ ഐഡിയ മംമൂഞ്ഞിയും ഒട്ടേറെ ഐഡിയകല്‍ കൈവശമുള്ള മംമോഞ്ഞിക്കിത് കന്നി മത്സരം .
വാര്‍ഡിന്റെ  പൊന്നോമന പുത്രന്‍ കുട്ട്യാലിക്ക് ഒട്ടും  ബേജാര്‍  ഇല്ല.      വിജയം സുനിസ്ജിതം  
അടവുകള്‍ പലതും  പരീക്ഷിച്ചു കൂപ് കുത്ത്തിയ ബീരാന്‍ ഇക്കുറി രണ്ടും കല്പിച്ച്ചാണ് പോര്‍ക്കളത്തില്‍
.  ഇത്തവണ കൂടി തോറ്റാല്‍ പാത്തും  കുട്ട്യേളും നാട് പിടിക്കും . 
 പെണ്നുങ്ങലായ പെണ്ണുങ്ങള്‍  പാത്തൂനെ  കളിയാക്കാന്‍ തുടങ്ങിട്റ്റ് കാലം കുറെ ആയി 

 "ഒറ്റ പ്രാവശ്യം ങ്കിലും ജയി ചീട്ടു ങ്ങള് മയ്യത്തായിക്കൊളിന്‍' പാത്തു ബീരാനോട് എപ്പോഴും പറയും  

എട്ടാം വാര്‍ഡ്‌ പിടിക്കാന്‍ പുതിയ തന്ദ്രങ്ങള്‍  പരതുന്നിടയിലാണ് ബീരാന് ആ ബുദ്ദി തലയിലുധിച്ച്ചത്
.വാര്‍ഡിലെ  വോട്ടര്‍ മാര്‍ക്ക്  ഒരു കേമന്‍ നെയ്ച്ചോര്‍ വിരുന്നു . ശാപ്പാട് അസ്സലായാല്‍ വോട്ടുകള്‍ ഈസിയായി മറിയും ,
ബീരാന്റെ അടവ് കേട്ട പാത്തൂനു അതിശയം
'' ഈ പുദ്ദി ങ്ങള്‍ക്ക് നേരത്തെ തോന്നീലല്ലോ"  
 "തെരഞ്ഞെടുപ്പ് ചട്ടം ഞമ്മക്കതോന്നും പറ്റൂലെടീ ബലാലെ , . ജ്ജ് അറിയോ .. കുട്ട്യാലി  കേസുകൊടുത്താല്‍   
വോട്ടും പോകും കായീം പോവും"   വേറെ ,, ബീരാന്‍ തന്റെ  കഷണ്ടിയില്‍ ഒന്ന് കൂടി  പരതി

"എടീ  ഞമ്മളെ അന്ത്രൂനു എത്ര വയസ്സായി.".  
  പാത്തു വിരലില്‍ എണ്ണി  നോക്കി   പറഞ്ഞു   " മൂന്നര " 
" ന്നാല്‍ ഓന്റെ  മാര്‍ക്കം(സുന്നത്ത് ) ങ്ങട്റ്റ്  കയിക്കാ ...ആ പേരില്‍ ആട്ടെ പാര്‍ട്ടി ന്തേ "
 "ബുദ്ദി ഒരക്കാത്തെ,  ന്റെ മോന്റെ ....ന്നാലും വേണ്ടീല  പാത്തു സംമദം  മൂളി ..
 .......................................................................................................................
  അന്ട്രൂന്റെ  സുന്നത്ത് കല്യാണം    ഗംഭീര മായി നടന്നു  ..നാടിന്റെ സകല ദിക്കില്‍ നിന്നും ജനം ഒഴുകിയെത്തി 
 .നെയ്ച്ചോറും പോത്ത്  മുളകിട്ടതും.  ഒന്നാന്തരം ശാപ്പാട് .പന്തലിലെ തിക്കും തിരക്കും കണ്ടു ബീരാന്റെ ഉള്ളു 
  കോരി ത്തരിച്ചു ഭൂരിപക്ഷം ഉറപ്പാ . വെന്ത പോത്തിരച്ച്ചിയുടെ മാസ്മരീക  ഗന്ധം. അക്ഷമരായി  നില്‍ക്കുന്ന അധിധികളെ 
 ബീരാന്‍ കൈ പിടിച്ചു  ഭക്ഷണ ഹാളിലേക്ക് ആനയിപ്പിച്ച്ചു . പുറക വശത്ത്  സ്ത്രീകള്‍ക്ക് തടിച്ചു കൂടി
 .".ങ്ങട്ട് ഇരിക്കിന്‍ ,ങ്ങട്ട് ഇരിക്കിന്‍" ,പെണ്ണുങ്ങക്ക് പാത്തൂന്റെ ഉശിരന്‍ സ്വീകരണം  . 

ബീരാന്റെ  നെയ്ച്ചോര്‍ പാര്‍ടി പോടീപൊടിക്കുന്നു . കുട്ട്യാല്യുടെ  ക്യാമ്പില്‍  ആശങ്ക 
 ഇറച്ചിയുടെ ചൂര് .ബാലറ്റ് പേപ്പര്‍ വിഴുങ്ങിയാല്‍ പരാജയം ഉറപ്പാ.  . .നിമ്ഷനേരം കൊണ്ട് കുട്ട്യാലിയും  പരിവാരങ്ങളും  ഭക്ഷണ ഹാളില്‍ ഇടിച്ചു കയറി 
 ചോറും കറിയും അടങ്ങിയ പാത്രങ്ങള്‍ അവര്‍ തന്ത്ര പൂര്‍വ്വം കയ്ക്കലാക്കി .പിന്നെ തകര്‍പ്പന്‍ സപ്ല്യ്
"തിന്നോലിന്‍ തിന്നോലിന്‍  നല്ലോണം"   അസ്സല്‍ പൊത്താ   എല്ലാവരെയും മൂക്കറ്റം തീറ്റിച്ചു..കൂടെ  വോട്ടു ഉറപ്പിക്കാനും മറന്നില്ല
"ത്തിരി ചാറ് .. പല്ലന്‍ അവറാന്‍  ആര്‍ത്തി മൂത്ത് തട്ടുന്നു ."ചിഹ്നം മറക്കരുത് ട്ടോ" കുട്ട്യാലി അവറാന്റെ കാതില്‍  മന്ദ്രിച്ചു .
........................................................................................................................................................... 
ഇലക്ഷന്‍ കഴിഞ്ഞു . . പ്രവചനം അസാദ്യം . ബീരാനും  പത്തുവും  ശോസം അടക്കിപിടിച്ച്ചിരിക്കുന്നു .
അന്ദൃമോന്‍ വേദന കൊണ്ട് പുളയുന്നു . കുട്ട്യാലി ആകെ കണ്ഫുഷ്യനില്‍ .മംമൂഞ്ഞിക്ക് കാര്യമായ അങ്കലാപ്പോന്നും  ഇല്ല ..
 എല്ലാം ഒരു "സെയ് ആണ് മൂപ്പര്‍ക്ക് . രണ്ടു കൊമ്പന്‍ മാര്‍ക്കിടയിലെ ഞാന്ജൂല്‍.

 പെണ്ണുങ്ങളുടെ "മന വോട്ട് പാത്തു എപ്പഴോ ചോര്ത്തിയിരുന്നു
പറമ്പിലെ ആമിനാത്ത ന്റെ  വോട്ട് ങ്ങള് ക്ക് ലല്യ 
" അതെന്താ  ഓള്‍ക്ക്ഞ മ്മളെ   നെയ്ച്ചൊരു പുടിചീലെ ?"
അതേയ് ഓളെ പറഞ്ഞിട്ട് കാര്യല്ല്യ .. ഓളെ കെട്ടിയത്  കുട്ട്യാലിയാ ....
"  ബലാലെ , ജ്ജ് ഒറങ്ങാന്‍ നോക്ക് ബീരാന് ദേഷ്യം കയറി
 ....................................................................................................................................
എട്ടാം വാര്‍ഡ്‌ കാതോര്‍ത്ത  ഫലങ്ങള്‍ പുറത്തുവന്നു ..അത്ഭുദം മഹാ അത്ഭുദം  വന്മരങ്ങള്‍ കടപുഴകി .പൊട്ടാന്‍ വെമ്പി നിന്ന
ഓല പടക്കങ്ങള്‍ നിശ്ചലമായി രണ്ടു മല്ലന്മാരുടെ പതനം നാടൊട്ടുക്കും വാര്‍ത്തയായി .ബോധ മറ്റുകിടക്കുന്ന മംമൂഞ്ഞിയെ
ചുറ്റും ജനം  തടിച്ചു കൂടി .നാട്ടിലെ രണ്ടു കൊമ്പന്‍ മാരെ മലര്‍ത്തി യടിച്ച്ചവനെ കാണാന്‍ പത്രക്കാരും ഓടി എത്തി

..ഇതെന്തു മാറി മായം . പാത്തു   മൂക്കത്ത്  കൈവിരല്‍ വച്ചു . 
കെട്ട്യോന്‍ ബീരാന്‍ എട്ടു നിലക്കും പൊട്ടിയെന്ന് മ്മാത്രമല്ല മൂന്നാസ്ഥാനം .സിറ്റിംഗ് മെമ്പര്‍ കുട്ട്യാലിയെക്കാള്‍ അഞ്ഞൂറില്‍ പരം 
വോടുകള്‍ക്ക് പിന്നില്‍  .ഇതില്‍ പരം നാണ കേടു വേറെയുണ്ടോ . പാത്തൂനു സങ്കടം അടക്കാന്‍ വയ്യ


ബോദം വീണ്ടു കിട്ടിയ ബീരാന്‍ പാത്തൂനെ  അരികിലേക്ക് വിളിച്ചു  

"കയ്തകള്‍ മൂക്കറ്റം നക്കി പോയി ... പോത്ത്  എട്ട്‌ ണ്ണമാ തൂറ്റിയത്.."

"അല്പം കഴിഞു ബീരാന്റെ ശിങ്കിടി ബാപ്പുകോയ ഓടിയെത്തി . ബീരാന്റെ തോല്‍വിയുടെ കാരണം പടിച്ച്ചെത്തിയ ബാപ്പുക്കോയ ‍
,ബീരാന്‍  എട്ടില്‍ പോട്ടാനുണ്ടായ സംഭവങ്ങള്‍  വിശദീകരിച്ചു . അത് കേട്ട് ബീരാനും പാത്തുവും  അമ്പരന്നു . 

"ന്നിട്ട് എന്ടുണ്ടായി"  

ന്നട്ട്   എന്ത് ... " ങ്ങളെ ഒരു ഓലക്കമാലെ പോത്ത് ര്ച്ച്ചി"   ...ന്തൊരു നെയ്യായിരുന്നു . അതിനു . നെയ്ച്ചൊരു മൂക്കറ്റം
തിന്നു കൈ കഴുകാന്‍ പോയവര്‍ ബഹളം വെച്ചുനില്‍ക്കുന്ന കാഴ്ച കണ്ട   മംമൂഞ്ഞി അവിടെ   കുതിച്ചെത്തി ഏറെ അസോസ്തരായ അവരുടെ    കയ്യില്‍ ആകംമാനം പോത്തിന്റെ നെയ്യാ  . നിമിഷ നേരത്തിനകം മംമോഞ്ഞിയുടെ ഐഡിയ വര്‍ക്ക് ചെയ്തു
  കൈ തുടക്കാന്‍ മാര്‍ഗ്ഗ മില്ലാതെ നട്ടം തിരിഞ്ഞ  അവറ്റകള്‍ക്ക്   മംമോഞ്ഞി തന്റെ  ഉടു മുണ്ട് ഊരി എറിഞ്ഞു  കൊട്ത്ത് .ഒട്ടും വയ്കാതെ അവര്‍ ശാന്തരായി .
 ആ നന്ദി ആരും മറക്കൂല  അതാ ഉണ്ടായത് .ബാപ്പുക്കോയ നിറുത്തി .
   
"ഹമ്പടാ ഒന്ടൊരു പുദ്ധീ " 
  
ആ സമയം പുറത്തു റോഡിലൂടെ ജാഥ പോകുന്ന ക്കാഴ്ച അന്ദൃമോന്‍ ജനലിലൂടെ കണ്ടു  .
നെയ്യില്‍ പുരണ്ട കദര്‍ മുണ്ട് ഒരു കോലില്‍ കെട്ടി മംമൂഞ്ഞിയും  കൂട്ടരും ഇന്കിലാപ് വിളിക്കുന്നു
മമ്മൂ മമ്മൂ മംമൂഞ്ഞി .. നാടിന്‍ മുത്തെ മംമൂഞ്ഞി ..
അത് കേട്ട അന്ദൃമോനും  ആഗ്രഹം .. അവനും  ഉച്ചത്തില്‍ വിളിച്ചു
മമ്മൂ മമ്മൂ മംമൂഞ്ഞി .. ......... .