2012, ഫെബ്രുവരി 11, ശനിയാഴ്‌ച

കടലുണ്ടി വാവുല്‍സവം


 കടലുണ്ടി വാവുല്സവത്തെ പറ്റി കേട്ടിട്ടില്ലാത്തവര്‍ അപൂര്‍വ്വം .
വള്ളിക്കുന്നു നിന്ന് തുടങ്ങി കടലുണ്ടി ലെവല്‍ ക്രോസ്സ് വരെ റയില്‍ പാലത്തിലൂടെ.പീപ്പിളിയും ബലൂണും  ചോള പൊരിയും ഏന്തി നീങ്ങുന്ന ജന സാഗരം
ഇന്നും  ഓര്‍മയിലുണ്ട് . അതി സൂഷ്മതയോടെ യാണ് തീവണ്ടികള്‍ കൂകി വിളിച്ചു പോവുന്നത്
.വള്ളിക്കുന്ന് സ്റ്റേഷന്‍  തൊട്ടു ഫറോക്ക് വരെ തീവണ്ടിയുടെ
ചലനം വേഗത കുറഞായിരിക്കും  .  കടലുണ്ടി പ്പാലത്തില്‍ ഇന്ന് കാണുന്ന നടപ്പാത അന്നില്ലായിരുന്നു .
ഉത്സവ സ്ഥലത്തേക്ക്  എത്താന്‍ ഞങ്ങള്‍ക്ക് രണ്ടു റെയില്‍ പാലം താണ്ടുക എന്നതായിരുന്നു  ഏറെ ക്ലേശം 
പാലത്തിന്റെ  വീതി കുറഞ്ഞ ഇരുമ്പ് ഷീറ്റിലൂടെ  യുള്ള
   
 യാത്ര ഭീതിയോടെ ഇന്നും ഓര്‍ക്കുന്നു.

വാവുല്സവ്ത്ത്തിനു പോകുന്നവരും
കൈനിറയെ
കളി കോപ്പുകളും
മിടായികളുമായി  

തിരിച്ചുവരുന്നവരുമായി
കൂട്ടിമുട്ടിയും 

 ഞരങ്ങിയുമാണ് പാലത്തിലൂടെ
കടന്നു പോകാറു

 .
സ്ത്രീകളും കുട്ടികളുമായി  കടലുണ്ടി പാലം
വീര്‍പ്പുമുട്ടുന്ന കാഴ്ച ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല

  വീട്ടില്‍ നിന്നും അനുവാദം വാങ്ങി ഞങ്ങളുടെ  സംഘം രാവിലെ തന്നെ ഉത്സവ സ്ഥലത്ത് എത്തിയിരിക്കും
"ശര്‍ക്കര ജിലേബി വാങ്ങാന്‍ മറക്കരുത്" ഉമ്മ പ്രത്യേകം  
  പറയും . പിന്നെ കൂട്ടം വിട്ടു നടക്കഅരുതെന്നും ഉപദേശിക്കും
.കുട്ടിക്കാലത്ത് ചില്ലറ പൈസ സ്വരൂപിച്ചു മന്ക്കുജിയില്‍  നിക്ഷേപിക്കുന്നതിന്റെ 
പ്രദാന ലക്‌ഷ്യം  വാവുല്‍സവം തന്നെ യായിരുന്നു.
.തിങ്ങി നിറഞ്ഞു നീങ്ങുന്ന ആള്‍ക്കൂട്ടത്തിലൂടെ കൈകള്‍ കോര്‍ത്തു
പിടിച്ചാണ് ഞങ്ങള്‍ കാഴ്ചകള്‍ കണ്ടു നടക്കാറു . കൂട്ടം തെറ്റി പോകുന്ന
ആളുകളെ കണ്ടെത്താന്‍ ലൌദ്‌ സ്പീക്കറില്‍  പേര് വിളിച്ചു  അനൌന്‍സ്മെന്റ്  ചെയ്യും .
പിടിചു പറിയും മോഷണവും  നിയന്ദ്രിക്കാന്‍ പോലീസിന്റെ പട്രോളിങ്ങ് ശക്ത്തമായിട്ടിണ്ട് .
സ്ത്രീകളുടെ മാല പറിച്ചു  ഓടുന്ന നാടോടികളെ നാട്ടുകാര്‍ വേണ്ടപോലെ
കയ്കാര്യം ചെയ്ത ശേഷമാ  പോലിസിനെ ഏല്‍പിക്ക .
.
നൂല് കെട്ടിയ റബ്ബര്‍ പന്തുകളും  തീ കത്തിച്ചു ഓടുന്ന ചെറിയ ബോട്ടുകളും  പിന്നെ വളകള്‍
മാലകള്‍  ചോള പൊരി ,ജിലേബി  ഒക്കെ  നേരത്തെ   തന്നെ വാങ്ങിച്ചു കയ്യില്‍ സൂക്ഷിക്കും.
മരണ കിണറും . പാമ്പ് കളിയും . സര്‍ക്കസും
ഒക്കെ നടന്നു കണ്ടു തീരുംപോയേക്കും  
    നേരം ഉച്ചയാകും 
 പിന്നെയും ഉണ്ട് ഒരുപാട് കാഴ്ചകള്‍ . വെളിച്ചപാടിന്റെ ഉറഞ്ഞു
 തുള്ളലും  ദേവിയെ കടലുണ്ടി കടപ്പുരതെക്ക് കൊണ്ട് പോകുന്ന
ഘോഷയാത്രയും  .
അതൊക്കെ കണ്ടു തീരുമ്പോഴേക്കും    സൂര്യന്‍  അറബിക്കടലിലേക്ക്  പതിയെ താഴുന്നുണ്ടാവും
‍