2011, ഒക്‌ടോബർ 8, ശനിയാഴ്‌ച

ടു ബാന്‍ഡ്‌ റേഡിയോ


   
 
 ഈ- ശവകുഴി  മാടി വിളിക്കുന്നു . അതിനിയും  മൂടിയിട്ടില്ല . അകലെ  ദൂരെ ദിക്കില്‍ 
 നിന്നും വരുന്ന  വേസ്റ്റുകള്‍  നിറച്ച  ലോറിയുടെ  നിലക്കാത്ത  ഹോണടി .
 നൂറ്റാണ്ടുകള്‍‍ ‍ മനുഷ്യ കാതുകളില്മണി മുഴക്കിയ    ടൈം പീസും   
   കാതുകള്ക്ക്  സായാഹ്നങ്ങളില്മധുര ഗീതം ചൊരിഞ്ഞ    ടു - ബാന്ഡ്   
   റേഡിയോ , ടൈപ്പ് റൈറ്റ൪  വി സി ആറുകള്‍‍   ഫ്ലോപ്പി ഡിസ്കുകള്‍
 തുടങ്ങിയ ഒട്ടേറെ പ്രമുകര്‍  ആ കുഴിയില്അന്ദ്യ വിശ്രമം   കൊള്ളുന്നു  . 

 പിക്ചര്‍ ട്യൂബ്കളില്‍ ജന്മം കൊണ്ട   ടെലി വിഷനും  മോനിട്ടരുകളും
  മരണ വെപ്രാളത്തില്പിടഞ്ഞു കൊണ്ടിരിക്കുന്നു .
 അകലെ അന്തപുരങ്ങളിള്‍  രാജപതി യായി വാഴുന്ന  എല്സി ഡി
  തമ്പുരാട്ടിമാര്ഏറെയൊന്നും  അഹങ്കരിക്കണ്ട   
  മനുഷ്യ രാശി ഒന്നിനെയും അതികം  വാഴിക്കില്ല  .
 എത്രയോ കാലം  ടു ബാന്ഡില്‍  ഇഷ്ട്ട ഗാനം കേട്ടില്ലേ .
 എത്രയോ കാലം  ടൈം പീസ് പുലര്ച്ചെ  മണി മുഴക്കിയില്ലേ   
 എത്രയോ വിലപെട്ട  ഡേറ്റ  കള്‍‍  ഫ്ലോപ്പി പേറി നടന്നില്ലേ 
 ഈ-ശവക്കുഴിയില്‍ നിന്നുയരുന്ന ‍കേള്‍കുന്ന ചരമ ഗീതങ്ങള്
 അടുത്തൊന്നും നിലക്കില്ല  .
................................................................................................................................................................................................................
  ടു ബാന്ഡ്റേഡിയോ

ഇലക്ട്രോണിക്സ്     പഠനം പൂര്ത്തിയാക്കി  വീട്ടിലിരിക്കുന്ന സമയം .
 അല്ലറ ചില്ലറ റിപ്പയരിഗ് നടത്തി   പോക്കറ്റ് മണി കിട്ടികൊണ്ടിരുന്ന  കാലം
ഒരു എം ബി ബി എസ   എടുത്ത ഡോക്ടറുടെ ഗമയായിരുന്നു.‍  .
ടോര്ച്ചുകള്‍എമര്ജന്സി ലാമ്പുകള്‍‍  ടൈപ്പ് റിക്കാര്ഡുകള്‍‍  എന്നിവ  
ചികിത്സക്ക്  വീട്ടു പടിക്കല്‍  വരാന്തുടങ്ങി
തുടക്കമെല്ലേ കാശ് കണക്ക് ചോദിചു വാങ്ങാന്പറ്റില്ലല്ലോനന്നാക്കിയ വസ്തു  കയ്യിലായാല്‍  ‍   ‍ ചിലര്‍  "രാ  " എന്ന് പറഞ്ഞു നടന്നകലും
"രാ എന്നാ വാക്കിന്റെ അര്‍ത്ഥം   ആദ്യോമോന്നും  പിടികിട്ടിയില്ല  ഇലക്ട്രോണിക്സ്  നിഘണ്ടു  പരതി . ഫലം വിഫലം    
ചിലപ്പോള്‍     അത്  ' വരാം"  എന്നോ  അല്ലെങ്കില്‍  "തരാം "  എന്നോ ആകാം .
 അങ്ങാടിയിലൂടെ നടന്നു പോകുമ്പോള്‍‍ ഇവര്‍ പിന്നെ നമ്മെ കണ്ട ഭാവം
 നടിക്കാതെ മാറി നടക്കുംഅതായിരുന്നു അതിന്റെ ഒക്കെ അര്ഥം   
 നാടുകാരെല്ലേ പോട്ടെഎന്ന് വിചാരിക്കും  
  ഒസിക്ക്  നന്നാക്കല് ‍  നിര്ത്തണം   വീടുകാര്‍ ശകാരിക്കാന്തുടങ്ങി  .
വേതനം കിട്ടിയ്ല്ലെങ്കിലും  പ്രാക്ടീസ് ആകുമെല്ലോ എന്ന് പറഞ്ഞു അവരെ  സമാധാനിപ്പിക്കും  
 ഇടക്ക്  ചായ പീടികക്കാരന്‍  ‍  കൊയട്ടിപാപ്പ ഒരു റേഡിയോ കൊണ്ട് വന്നു.
എന്റെ കയ്യില്കിട്ടുന്ന ആദ്യ റേഡിയോ .
അത്  കെല്ട്രോണ്കമ്പനിയുടെ ടു- ബാന്ഡ് റേഡിയോ ആയിരുന്നു 


ചായ പൊടിയും മൈദയും മണക്കുന്ന കോയട്ടി പാപ്പയുടെ റേഡിയോക്ക് 
 ഒരു പാട് പഴക്കം തോന്നിച്ചു 
കൂറ  പാറ്റ തുടങ്ങിയവകള്‍ വിഹാരകേന്ദ്രമാകിയ അതിന്റെ ഒരുഭാഗം തീ ചൂട് ഏറ്റു  കൊടിയിരുന്നു
 ""ഇത് തീരെ മുണ്ടുനില്യാ   ജ്ജ് തോന്നു ബേഗം ഞമ്മക്ക് നന്നാക്കി കുണ്ടാ "
ഞമ്മക്കിതില്ലാതെ കയ്യോല മോനെ "
"ശരി നാളെ വരീന്‍ "

റേഡിയോ തന്നു കൊയട്ടിപാപ പോയി
 കൊയട്ടി പാപ്പയുടെ ടു- ബാന്ഡ് റേഡിയോ എന്റെ ഓപറേഷന്‍ ‍ തിയേറ്ററില്‍ ‍  മലര്ന്നു  കിടന്നു. 
മൂക്ക് പൊത്താതെ നിവര്ത്തിയില്ല  അത്രയ്ക്ക് രൂക്ഷ ഗന്ദം ..
സ്ക്രൂകള്അഴിച്ചു റേഡിയോ  തുറന്നപ്പോള്‍  പാറ്റകള്‍ ‍ ‍ നാല് പാടും ഓടി .

എന്റെ  സ്റ്റതസ്കോപ്പായ    മള്‍ടി മീറ്റെ൪ റേഡിയോ യുടെ സ്തംപിച്ച  ജീവ വായുവിനെ തേടി അലഞ്ഞു . 
സ്റ്റേഷ൯ തിരക്കുന്ന വലിയ ചക്രത്തിന്റെ  സൂചി കെട്ടിയ നൂലുകള്‍ അതിന്റെ ഗോദയില്‍ നിന്ന്  ‍ അഴിച്ചു .
മീശ വച്ച കൊച്ചു പാറ്റകള്‍ ‍ തമ്പടിച്ച സ്ഥലമായിരുന്നതിനാല്നൂലും സൂചിയും അഴിക്കാതെ രക്ഷയില്ലായിരുന്നു  
രണ്ടു മണി ക്കൂറിന്റെ പ്രയത്ന ത്തിനോടുവില്‍  റേഡിയോ യുടെ ജീവന്തിരിച്ചു പിടിച്ചു 
  ആദ്യം പൊട്ടലും ചീറ്റലും .പിന്നെ  ശബ്ദം പതിയെ ശാന്തമ്മായി
വിവിദ് ഭാരതി ട്യൂണ്ചെയ്യാന്നോക്കി  രക്ഷയില്ല ട്യൂണിംഗ്  നോബില്നൂല്ചുറ്റാതെ സ്റ്റേഷന്ചലിക്കില്ല
നാല് ചെറിയ ചക്രങ്ങളെ  ബന്ധിപ്പിച്ച    സ്പ്രിങ്ങോദു കൂടിയ    ട്യൂണിംഗ്  നോബിലെക്ക് എത്ര ശ്രമിച്ചിട്ടും നൂല് കുടുങ്ങുന്നില്ല
കുഴങ്ങിമണികൂറുകള്‍ അതിനായി  ‍ചിലവിട്ടിട്ടും ശരിയായില്ല
. രാത്രി ഏറെ നേരം ഉറക്കം ഒഴിച്ചിരുന്നു ക്ഷമയുടെ അതിര്‍ വരമ്പുകള്‍ പൊട്ടുന്നു   
. ഒടുവില്‍  ഒരു മാരത്തോണ്‍ ഒപരെഷനിലൂടെ   നൂലിനെ ചക്രങ്ങളുടെ  ഗോദയിലാക്കി  .
പന്നെ  സ്ക്രൂ ഇട്ടു  മുറുക്കിഅപ്പോഴേക്കും ഉറക്കം കണ്ണുകളില്കയറി കഴിഞ്ഞിരുന്നു .

കൊയട്ടിപാപ്പ  അതി രാവിലെ തന്നെ എത്തിയിരുന്നുപ്രാദേശിക  വാര്ത്തകള്‍കേള്ക്കാന്‍ പറ്റാത്തതിന്റെ പിരിമുറുക്കം
അയാളുടെ  മുകത്ത് വ്യക്ത്ത്മായിരുന്നു .

റേഡിയോ കയ്യില്‍ കിട്ടിയ അയാള്‍ എന്നെ ഒന്ന് നോക്കി , 

" എന്താ കേട്   , വയറ് വിട്ടതാ "
"  അത് കേട്ട എനിക്ക് ദേഷ്യം കയറി  . ഇലക്ട്രോണിക്ക്  മെക്കാനിക്കുകള്‍‍ ‍ഇഷ്ട്ട പെടാത്ത ഒരു   വേര്ഡ്‌  ‌  ആയിരുന്നു അത്  
 കാശ് കൂടുതല്‍ പറയാതിരിക്കാന്‍  മുന്‍‌കൂര്‍ ജാമ്യം . 
."  സോള്ടെര്‍  വിട്ടതാ , ചെറിയ കേടാണ്  എന്നൊക്കെ ചിലര്‍  ചിലര്‍ ആദ്യമേ തന്നെ   പ്രക്യാപികും   
 അത് കേട്ടാല്‍  കലി  വരാത്ത  മെക്കാനിക്കുകള്‍  നാട്ടിലുണ്ട്ടവുമോ  എന്നറിയില്ല
 എത്ര  നിസ്സാരമായി   ഇവര്‍ അസുകം  ഊഹിച്ചെടുക്കുന്നു .‍
. അങ്ങിനെ എത്തിയ  പല സാധാങ്ങളും   ' അയ്സിയും  ട്രാന്സ്ഫോര്മാരും  കത്തി പോയിട്ടുണ്ടാകും     

കൊയട്ടിപാപ്പയുടെ മുകത്ത്മാറി മറിയുന്ന ഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു    .
" ഇതെന്താ ഇങ്ങിനെ : അയാള്റേഡിയോ തിരികെ  എന്റെ  കയ്യില്തന്നു .

സ്റ്റേഷന്തിരിച്ചു നോക്കിയപ്പോളാണ് എനിക്ക്  കാര്യം  പിടി കിട്ടിയത് .
ശെടാ എത്ര  കഷ്ടപ്പെട്ട് ചുറ്റിയ നൂല്‍  തല തിരിഞ്ഞിരിക്കുന്നു  , 
 സ്റ്റേഷന്‍  വലത്തോട്ടു തിരിക്കുമ്പോള് സൂജി ‍  ഇടത്തോട്ട് നീങ്ങുന്നു .
സൂചി വലതു ഭാഗത്തേക്ക് നീങ്ങാന്‍ ‍ട്യൂണിംഗ് നോബെ  ഇടത്തോട്ടു തിരിക്കണം .
 എന്റെ മുകത്തെ ചമ്മല്കൊയട്ടി പാപ്പ കണ്ടില്ല
 വീണത്വിദ്യയാക്കി ഞാന്‍  ‍ഒരു നമ്പര്  ഇറക്കി


.
"ഇക്കാ    നാമ്മുടെ  റേഡിയോ സ്റ്റേഷന്‍ എല്ലാം  ഇന്നലെ മുതല്‍ സ്ഥലം മാറ്റി   "ങ്ങള്‍ അറിഞ്ഞില്ലേ  
 റേഡിയോ ഉണ്ടാക്കിയ സമയത്ത്  ഉള്ള സ്ഥലത്തല്ല  ഇപ്പോള്സ്റ്റേഷനുകള്‍   ‍ ‍ ‍ .
കൊയട്ടിപാപ്പ   കുറെ നേരം അന്തം വിട്ടു നിന്ന് . പാവം
അത് വിശോസിച്ച്ചു
അയാള്‍ ഒരു ഇരുപതിന്റെ ഒരു നോട്ടു എനിക്ക് നീട്ടി
"ഹേ  വേണ്ടാ അത് നിങ്ങള്‍ തന്നെ  വച്ചോളു  " ഞാന്കാശ് വാങ്ങിയില്ല .
  നല്ലൊരു  എമൌണ്ട്ഈടാക്കാനുള്ള  വകുപ്പുണ്ടായിരുന്നു .ഇതിപ്പം
  കോലത്തില്‍  .. .  ഞാന്‍ അയാളെ മടക്കി വിട്ടു .

........................................................................................................... .

എന്റെ  ഇലക്ട്രോണിക്സ്  കണ്സല്ട്ടിംഗ്  അതി വേഗം വളര്ന്നു.   . റേഡിയോ വരവ് കുറഞ്ഞു   സ്ടീരിയോ .  വീ സി ആര്‍   
ടെലിവിഷന്‍ എന്നീ  വമ്പന്മാര്‍ പകരം എത്തി തുടങ്ങി   ‍ 
ഹൈ വോള്ട്ട്   പാസ് ചെയ്യുന്ന  പിക്ചര്ടുബുകള്ക്ക് പിന്നില്ഞാനെന്ന ചെറിയ മനുഷ്യന്‍ ‍ സ്റെതസ്കൊപ്പുകള്പിടിച്ചു
നാളുകള്പിന്നിട്ടു ..

വീട്ടിലെ  ‍ തട്ടിന്‍ പുറത്തും  കട്ടില ക്കടിയിലും   ഇലക്ട്രോണിക്സ് ഉരുപ്പടികള്‍  വീര്പ്പു  മുട്ടി നിന്ന്
ഇടയ്ക്കു ടൂള്സ് പെട്ടി കയ്യില്തൂക്കി   ഓണ്‍  സൈറ്റ് റിപ്പയരിങ്ങിനും പോവും   
പിക്ചര്‍ ട്യൂബിലെ  ഹൈവോള്ട്ട് അശ്രദ്ദ്മായി കൈകാര്യം ചെയ്ത  നിമിഷങ്ങള്ഒരു പാട് .
 ‍ എന്റെ മെലിഞ്ഞ ശരീരത്തില്‍  ഏറ്റ  ശോക്കുകള്ക്ക്  കണക്കില്ലായിരുന്നു .


അകലെ ഈ-ശവപറമ്പില്‍ ‍  പിക്ചര്ട്യൂബുകള്‍വീണുടയുന്ന ശബ്ദം .അവയ്ക്ക് മീതെ ഉരുളുന്ന ബുള്ടോസറിന്റെ ഇരമ്പനം .
നഗരങ്ങളിലും ഗ്രാമങ്ങളിലും  കുടിലുകളില്‍   അട്ടപുറത്ത് കയറ്റിയ  അവ  ആക്രിക്കാരനും കയ്യൊഴിഞ്ഞു .
 വെസ്ടുകളില്‍  വെട്ടിയ കുഴികള്‍ക്കൊന്നും  അവയെ ഉള്കൊള്ളാന്‍  ആവില്ല ‍ .
ഒരു കാലത്ത്  ആനോടിലും കാതോടിലും പ്രസരിച്ച്ച   പ്രകാശ പൂരിതങ്ങള്‍ ഇന്ന് മന്തരികളെ
കെട്ടി പിടിച്ചു കിടക്കുന്നു  .
 .....................................................................................................

   ടൈം പീസ് എന്ന മണി പെട്ടിയില്‍ എന്റെ സ്റെതസ്കൊപ്പുകള്‍  അതികമൊന്നുംചലിച്ചില്ല
        .  ടൈമുകള്വെസ്ടാക്കുന്ന സാധനം എനിക്ക് കുറെ 'പണികള്‍'  തന്നിട്ടുണ്ട്  
 ചാവി കൊടുത്തു ഓടുന്ന അതിന്റെ ഇരുമ്പ് ബെല്ടും പല്‍ ചക്രങ്ങളും  ക്ഷമയെ ഒരു പാട് ശിക്ഷിച്ചതാ ‍ 


രാത്രയില്‍  കിടക്കാന്‍ പോകുമ്പോള്‍‍   ചാവി തിരിച്ചു   പുലര്ച്ച്ചക്കത്തെ   അലറാം ശരിയാക്കി വെക്കുന്ന 
എന്റെ വീട്ടിലെ രീതികള്‍‍  ഇന്നില്ല  . സ്ഥാനം നോക്കിയാ ഫോണ്തട്ടിയെടുത്തില്ലേ
 ഈ-വെസ്റ്റു ശവപറമ്പിലെ അടി തട്ടില്പെന്ഡുലം അണിഞ്ഞ ഗടികാരവും  വംശത്തിലെ ടൈം പീസുകളും   ഇനി നന്നായി ഉറങ്ങട്ടെ .
നൂറ്റാണ്ടുകള്മനുഷ്യ കാതുകളില്‍  അലയടിച്ച്ച    മണി ചക്രങ്ങള്ക്കും   വേണ്ടേ വിശ്രമം ..

  .......................................................................................................................
  
കമ്പ്യൂട്ടര്‍  ടെക് നീഷിന്നായ എന്റെ ആദ്യ അരങ്ങേറ്റം  . ഫ്ലോപ്പി ഡിസ്കിലായിരുന്നല്ലോ  
കൊഴികൊട്ടെ  പ്രമുക മായ സ്ഥാപനത്തില്‍ നിന്നും വന്ന  കസ്ടമര്‍ കാള്‍ അറ്റെണ്ട് ചെയ്യേണ്ട 
 താമസം  ഉടനെ ടൂള്സ് എടുത്തു   അങ്ങോട്ട്വിട്ടു .
 പാര്സല്‍ ‍ സ്ഥാപനമായ അവിടെക്ക്  എടുക്കേണ്ട  ടൂള്‍സിലെ ‍ ‍  പ്രധാനയിനം   പൊടി   തട്ടാനുള്ള ബ്രഷ്  ആയിരുന്നു 

 486 സ്പീടുള്ള കമ്പ്യൂട്ടറിന്റെ ഉള്ളും പുറവും  പൊടിയുടെ പൂരം   . മാറാലകള്‍ വളയപെട്ട  
അതിനകത്ത്  പെരിച്ച്ചായി കയറിയാലും  അവിടുത്തെ സ്ടാഫുകള്‍ 
അനങ്ങില്ല    . വിരലുകള്സ്പര്ശിക്കുന്ന  ‍ കീബോര്ഡ് മാത്രം  വൃത്തിയുണ്ടാകും
മാഡം കിട്ടിയ ചാന്സില്എന്നെ കൊണ്ട്  കമ്പ്യൂട്ടര്മൊത്തം ക്ലീന്ചെയ്യിച്ചു

സിസ്റ്റം ഓണ്‍ ചെയ്തു . ബ്ലാക്ക്‌ & വെയിറ്റ്  മോനിറ്റര്‍ പ്രകാശിച്ചു 
  ബൂട്ട് ഡിസ്ക്  എറര്‍  ‍  , ‍ ഫ്ലോപ്പി ഡ്രൈവ് ആഞ്ഞു  മുരളുന്നു  
ഫ്ലോപ്പികള്‍‍ മാറിയിട്ട് നോക്കി   . സെയിം എറര്‍ ‍ .
ഞാന്‍  ഡ്രൈവ്  ഊരി   അകം  ഒന്ന് ക്ലീന്‍ ചെയ്തു   , ഫലമില്ല

" മാടം ഫ്ലോപ്പി ഡ്രൈവ്  മാറ്റേണ്ടി വരും "

"മാറ്റണംഎനിക്ക്  ഒരു പാട് പണിയുണ്ട്  .. കുറെ ഡേറ്റ എന്റര്‍ ചെയ്യാനുള്ളതാ  

"സോറി  മാടം  ഫ്ലോപ്പി   ഡ്രൈവ്  ഓര്ഡര്‍ ‍ ചെയ്‌താല്‍   ‍ മിനിമം 
പത്ത് ദിവസമെങ്കിലും പിടിക്കും "
  എങ്കില്‍  സ്റ്റാന്റ്  ബൈ  വെച്ചിട്ട്  പോകു.. .നിങ്ങള്ക്ക് കോണ്ട്രാക്റ്റ് അല്ലെ

ഞാന്തല്ക്കാലം യെസ് മൂളി  അവിടെ നിന്നും തടി യൂരി.   

 ഈ- ശവ പറമ്പില്‍  ചോര വാര്ന്നു  കിടക്കുന്ന അനേകായിരം ഫ്ലോപി ഡ്രൈവുകള്‍‍  
 ഡസ്ക് ടോപുകളില്‍ നിന്നും ‍  ബലം പ്രയോകിച്ചു   വലിച്ചൂരി    ചവറ്റു കൊട്ടയിലിട്ടില്ലേ .
 എന്നും മണവാട്ടി യായി മണിയറയില്കയിയാമെന്നാണോ ഒപ്ടികള്ഡിസ്ക്ക്കളുടെ പൂതി .
 ഫ്ലാഷ് കള്ക്കും ലയ്സര്കള്ക്കും ഇനിയെത്ര കാലം .
 ഈ- ശവപറമ്പില്‍  കൂട്ട നിലവിളി  ഇനിയും ഉയരും
 ഈ വെസ്ടുകലുമായി വരുന്ന  ട്രക്കുകളുടെ  മരണവിളി .അവസാനിക്കുന്നില്ല .
 അനലോഗിനു ശേഷം  ഡിജിറ്റല്‍ കൂമ്പാരങ്ങള്ക്ക് മീതെ ഉരുളാന്പോകുന്ന
 ബുള്‍ ടോസര്‍  വിശ്രമ മില്ലാതെ  പണി എടുക്കട്ടെ . ‍ ‍
 ....................................................