കടലുണ്ടി വാവുല്സവത്തെ പറ്റി കേട്ടിട്ടില്ലാത്തവര്‍ അപൂര്‍വ്വം .
വള്ളിക്കുന്നു നിന്ന് തുടങ്ങി കടലുണ്ടി ലെവല്‍ ക്രോസ്സ് വരെ റയില്‍ പാലത്തിലൂടെ.പീപ്പിളിയും ബലൂണും ചോള പൊരിയും ഏന്തി നീങ്ങുന്ന ജന സാഗരം
ഇന്നും ഓര്‍മയിലുണ്ട് . അതി സൂഷ്മതയോടെ യാണ് തീവണ്ടികള്‍ കൂകി വിളിച്ചു പോവുന്നത്
.വള്ളിക്കുന്ന് സ്റ്റേഷന് തൊട്ടു ഫറോക്ക് വരെ തീവണ്ടിയുടെ
ചലനം വേഗത കുറഞായിരിക്കും . കടലുണ്ടി പ്പാലത്തില് ഇന്ന് കാണുന്ന നടപ്പാത അന്നില്ലായിരുന്നു .
ഉത്സവ സ്ഥലത്തേക്ക് എത്താന്‍ ഞങ്ങള്‍ക്ക് രണ്ടു റെയില്‍ പാലം താണ്ടുക എന്നതായിരുന്നു ഏറെ ക്ലേശം
പാലത്തിന്റെ വീതി കുറഞ്ഞ ഇരുമ്പ് ഷീറ്റിലൂടെ യുള്ള
വാവുല്സവ്ത്ത്തിനു പോകുന്നവരും
കൈനിറയെ
കളി കോപ്പുകളും
മിടായികളുമായി
തിരിച്ചുവരുന്നവരുമായി
കൂട്ടിമുട്ടിയും
ഞരങ്ങിയുമാണ് പാലത്തിലൂടെ
കടന്നു പോകാറു
.
സ്ത്രീകളും കുട്ടികളുമായി കടലുണ്ടി പാലം
വീര്‍പ്പുമുട്ടുന്ന കാഴ്ച ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല
വീട്ടില്‍ നിന്നും അനുവാദം വാങ്ങി ഞങ്ങളുടെ സംഘം രാവിലെ തന്നെ ഉത്സവ സ്ഥലത്ത് എത്തിയിരിക്കും
"ശര്‍ക്കര ജിലേബി വാങ്ങാന്‍ മറക്കരുത്" ഉമ്മ പ്രത്യേകം
പറയും . പിന്നെ കൂട്ടം വിട്ടു നടക്കഅരുതെന്നും ഉപദേശിക്കും
.കുട്ടിക്കാലത്ത് ചില്ലറ പൈസ സ്വരൂപിച്ചു മന്ക്കുജിയില്‍ നിക്ഷേപിക്കുന്നതിന്റെ
പ്രദാന ലക്ഷ്യം വാവുല്‍സവം തന്നെ യായിരുന്നു.
.തിങ്ങി നിറഞ്ഞു നീങ്ങുന്ന ആള്‍ക്കൂട്ടത്തിലൂടെ കൈകള്‍ കോര്‍ത്തു
പിടിച്ചാണ് ഞങ്ങള്‍ കാഴ്ചകള്‍ കണ്ടു നടക്കാറു . കൂട്ടം തെറ്റി പോകുന്ന
ആളുകളെ കണ്ടെത്താന്‍ ലൌദ് സ്പീക്കറില്‍ പേര് വിളിച്ചു അനൌന്സ്മെന്റ് ചെയ്യും .
പിടിചു പറിയും മോഷണവും നിയന്ദ്രിക്കാന്‍ പോലീസിന്റെ പട്രോളിങ്ങ് ശക്ത്തമായിട്ടിണ്ട് .
സ്ത്രീകളുടെ മാല പറിച്ചു ഓടുന്ന നാടോടികളെ നാട്ടുകാര്‍ വേണ്ടപോലെ
കയ്കാര്യം ചെയ്ത ശേഷമാ പോലിസിനെ ഏല്പിക്ക .
.
നൂല് കെട്ടിയ റബ്ബര്‍ പന്തുകളും തീ കത്തിച്ചു ഓടുന്ന ചെറിയ ബോട്ടുകളും പിന്നെ വളകള്‍
മാലകള്‍ ചോള പൊരി ,ജിലേബി ഒക്കെ നേരത്തെ തന്നെ വാങ്ങിച്ചു കയ്യില്‍ സൂക്ഷിക്കും.
മരണ കിണറും . പാമ്പ് കളിയും . സര്‍ക്കസും
ഒക്കെ നടന്നു കണ്ടു തീരുംപോയേക്കും
നേരം ഉച്ചയാകും പിന്നെയും ഉണ്ട് ഒരുപാട് കാഴ്ചകള്‍ . വെളിച്ചപാടിന്റെ ഉറഞ്ഞു
തുള്ളലും ദേവിയെ കടലുണ്ടി കടപ്പുരതെക്ക് കൊണ്ട് പോകുന്ന
ഘോഷയാത്രയും .
അതൊക്കെ കണ്ടു തീരുമ്പോഴേക്കും സൂര്യന് അറബിക്കടലിലേക്ക് പതിയെ താഴുന്നുണ്ടാവും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ