2011 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

എട്ടാം വാര്‍ഡ്‌

ട്ടാം വാര്‍ഡില്‍ തീ പാറുന്ന പോരാട്ടം. വാര്‍ഡ്‌ പിടിക്കാന്‍  ഇക്കുറി ത്രിമൂര്‍ത്തികള്‍ . പാമ്പിന്തോടി  കുട്ട്യാലിയും 
ഇടിവെട്ടു  ബീരാനും  കൂടെ ഐഡിയ മംമൂഞ്ഞിയും ഒട്ടേറെ ഐഡിയകല്‍ കൈവശമുള്ള മംമോഞ്ഞിക്കിത് കന്നി മത്സരം .
വാര്‍ഡിന്റെ  പൊന്നോമന പുത്രന്‍ കുട്ട്യാലിക്ക് ഒട്ടും  ബേജാര്‍  ഇല്ല.      വിജയം സുനിസ്ജിതം  
അടവുകള്‍ പലതും  പരീക്ഷിച്ചു കൂപ് കുത്ത്തിയ ബീരാന്‍ ഇക്കുറി രണ്ടും കല്പിച്ച്ചാണ് പോര്‍ക്കളത്തില്‍
.  ഇത്തവണ കൂടി തോറ്റാല്‍ പാത്തും  കുട്ട്യേളും നാട് പിടിക്കും . 
 പെണ്നുങ്ങലായ പെണ്ണുങ്ങള്‍  പാത്തൂനെ  കളിയാക്കാന്‍ തുടങ്ങിട്റ്റ് കാലം കുറെ ആയി 

 "ഒറ്റ പ്രാവശ്യം ങ്കിലും ജയി ചീട്ടു ങ്ങള് മയ്യത്തായിക്കൊളിന്‍' പാത്തു ബീരാനോട് എപ്പോഴും പറയും  

എട്ടാം വാര്‍ഡ്‌ പിടിക്കാന്‍ പുതിയ തന്ദ്രങ്ങള്‍  പരതുന്നിടയിലാണ് ബീരാന് ആ ബുദ്ദി തലയിലുധിച്ച്ചത്
.വാര്‍ഡിലെ  വോട്ടര്‍ മാര്‍ക്ക്  ഒരു കേമന്‍ നെയ്ച്ചോര്‍ വിരുന്നു . ശാപ്പാട് അസ്സലായാല്‍ വോട്ടുകള്‍ ഈസിയായി മറിയും ,
ബീരാന്റെ അടവ് കേട്ട പാത്തൂനു അതിശയം
'' ഈ പുദ്ദി ങ്ങള്‍ക്ക് നേരത്തെ തോന്നീലല്ലോ"  
 "തെരഞ്ഞെടുപ്പ് ചട്ടം ഞമ്മക്കതോന്നും പറ്റൂലെടീ ബലാലെ , . ജ്ജ് അറിയോ .. കുട്ട്യാലി  കേസുകൊടുത്താല്‍   
വോട്ടും പോകും കായീം പോവും"   വേറെ ,, ബീരാന്‍ തന്റെ  കഷണ്ടിയില്‍ ഒന്ന് കൂടി  പരതി

"എടീ  ഞമ്മളെ അന്ത്രൂനു എത്ര വയസ്സായി.".  
  പാത്തു വിരലില്‍ എണ്ണി  നോക്കി   പറഞ്ഞു   " മൂന്നര " 
" ന്നാല്‍ ഓന്റെ  മാര്‍ക്കം(സുന്നത്ത് ) ങ്ങട്റ്റ്  കയിക്കാ ...ആ പേരില്‍ ആട്ടെ പാര്‍ട്ടി ന്തേ "
 "ബുദ്ദി ഒരക്കാത്തെ,  ന്റെ മോന്റെ ....ന്നാലും വേണ്ടീല  പാത്തു സംമദം  മൂളി ..
 .......................................................................................................................
  അന്ട്രൂന്റെ  സുന്നത്ത് കല്യാണം    ഗംഭീര മായി നടന്നു  ..നാടിന്റെ സകല ദിക്കില്‍ നിന്നും ജനം ഒഴുകിയെത്തി 
 .നെയ്ച്ചോറും പോത്ത്  മുളകിട്ടതും.  ഒന്നാന്തരം ശാപ്പാട് .പന്തലിലെ തിക്കും തിരക്കും കണ്ടു ബീരാന്റെ ഉള്ളു 
  കോരി ത്തരിച്ചു ഭൂരിപക്ഷം ഉറപ്പാ . വെന്ത പോത്തിരച്ച്ചിയുടെ മാസ്മരീക  ഗന്ധം. അക്ഷമരായി  നില്‍ക്കുന്ന അധിധികളെ 
 ബീരാന്‍ കൈ പിടിച്ചു  ഭക്ഷണ ഹാളിലേക്ക് ആനയിപ്പിച്ച്ചു . പുറക വശത്ത്  സ്ത്രീകള്‍ക്ക് തടിച്ചു കൂടി
 .".ങ്ങട്ട് ഇരിക്കിന്‍ ,ങ്ങട്ട് ഇരിക്കിന്‍" ,പെണ്ണുങ്ങക്ക് പാത്തൂന്റെ ഉശിരന്‍ സ്വീകരണം  . 

ബീരാന്റെ  നെയ്ച്ചോര്‍ പാര്‍ടി പോടീപൊടിക്കുന്നു . കുട്ട്യാല്യുടെ  ക്യാമ്പില്‍  ആശങ്ക 
 ഇറച്ചിയുടെ ചൂര് .ബാലറ്റ് പേപ്പര്‍ വിഴുങ്ങിയാല്‍ പരാജയം ഉറപ്പാ.  . .നിമ്ഷനേരം കൊണ്ട് കുട്ട്യാലിയും  പരിവാരങ്ങളും  ഭക്ഷണ ഹാളില്‍ ഇടിച്ചു കയറി 
 ചോറും കറിയും അടങ്ങിയ പാത്രങ്ങള്‍ അവര്‍ തന്ത്ര പൂര്‍വ്വം കയ്ക്കലാക്കി .പിന്നെ തകര്‍പ്പന്‍ സപ്ല്യ്
"തിന്നോലിന്‍ തിന്നോലിന്‍  നല്ലോണം"   അസ്സല്‍ പൊത്താ   എല്ലാവരെയും മൂക്കറ്റം തീറ്റിച്ചു..കൂടെ  വോട്ടു ഉറപ്പിക്കാനും മറന്നില്ല
"ത്തിരി ചാറ് .. പല്ലന്‍ അവറാന്‍  ആര്‍ത്തി മൂത്ത് തട്ടുന്നു ."ചിഹ്നം മറക്കരുത് ട്ടോ" കുട്ട്യാലി അവറാന്റെ കാതില്‍  മന്ദ്രിച്ചു .
........................................................................................................................................................... 
ഇലക്ഷന്‍ കഴിഞ്ഞു . . പ്രവചനം അസാദ്യം . ബീരാനും  പത്തുവും  ശോസം അടക്കിപിടിച്ച്ചിരിക്കുന്നു .
അന്ദൃമോന്‍ വേദന കൊണ്ട് പുളയുന്നു . കുട്ട്യാലി ആകെ കണ്ഫുഷ്യനില്‍ .മംമൂഞ്ഞിക്ക് കാര്യമായ അങ്കലാപ്പോന്നും  ഇല്ല ..
 എല്ലാം ഒരു "സെയ് ആണ് മൂപ്പര്‍ക്ക് . രണ്ടു കൊമ്പന്‍ മാര്‍ക്കിടയിലെ ഞാന്ജൂല്‍.

 പെണ്ണുങ്ങളുടെ "മന വോട്ട് പാത്തു എപ്പഴോ ചോര്ത്തിയിരുന്നു
പറമ്പിലെ ആമിനാത്ത ന്റെ  വോട്ട് ങ്ങള് ക്ക് ലല്യ 
" അതെന്താ  ഓള്‍ക്ക്ഞ മ്മളെ   നെയ്ച്ചൊരു പുടിചീലെ ?"
അതേയ് ഓളെ പറഞ്ഞിട്ട് കാര്യല്ല്യ .. ഓളെ കെട്ടിയത്  കുട്ട്യാലിയാ ....
"  ബലാലെ , ജ്ജ് ഒറങ്ങാന്‍ നോക്ക് ബീരാന് ദേഷ്യം കയറി
 ....................................................................................................................................
എട്ടാം വാര്‍ഡ്‌ കാതോര്‍ത്ത  ഫലങ്ങള്‍ പുറത്തുവന്നു ..അത്ഭുദം മഹാ അത്ഭുദം  വന്മരങ്ങള്‍ കടപുഴകി .പൊട്ടാന്‍ വെമ്പി നിന്ന
ഓല പടക്കങ്ങള്‍ നിശ്ചലമായി രണ്ടു മല്ലന്മാരുടെ പതനം നാടൊട്ടുക്കും വാര്‍ത്തയായി .ബോധ മറ്റുകിടക്കുന്ന മംമൂഞ്ഞിയെ
ചുറ്റും ജനം  തടിച്ചു കൂടി .നാട്ടിലെ രണ്ടു കൊമ്പന്‍ മാരെ മലര്‍ത്തി യടിച്ച്ചവനെ കാണാന്‍ പത്രക്കാരും ഓടി എത്തി

..ഇതെന്തു മാറി മായം . പാത്തു   മൂക്കത്ത്  കൈവിരല്‍ വച്ചു . 
കെട്ട്യോന്‍ ബീരാന്‍ എട്ടു നിലക്കും പൊട്ടിയെന്ന് മ്മാത്രമല്ല മൂന്നാസ്ഥാനം .സിറ്റിംഗ് മെമ്പര്‍ കുട്ട്യാലിയെക്കാള്‍ അഞ്ഞൂറില്‍ പരം 
വോടുകള്‍ക്ക് പിന്നില്‍  .ഇതില്‍ പരം നാണ കേടു വേറെയുണ്ടോ . പാത്തൂനു സങ്കടം അടക്കാന്‍ വയ്യ


ബോദം വീണ്ടു കിട്ടിയ ബീരാന്‍ പാത്തൂനെ  അരികിലേക്ക് വിളിച്ചു  

"കയ്തകള്‍ മൂക്കറ്റം നക്കി പോയി ... പോത്ത്  എട്ട്‌ ണ്ണമാ തൂറ്റിയത്.."

"അല്പം കഴിഞു ബീരാന്റെ ശിങ്കിടി ബാപ്പുകോയ ഓടിയെത്തി . ബീരാന്റെ തോല്‍വിയുടെ കാരണം പടിച്ച്ചെത്തിയ ബാപ്പുക്കോയ ‍
,ബീരാന്‍  എട്ടില്‍ പോട്ടാനുണ്ടായ സംഭവങ്ങള്‍  വിശദീകരിച്ചു . അത് കേട്ട് ബീരാനും പാത്തുവും  അമ്പരന്നു . 

"ന്നിട്ട് എന്ടുണ്ടായി"  

ന്നട്ട്   എന്ത് ... " ങ്ങളെ ഒരു ഓലക്കമാലെ പോത്ത് ര്ച്ച്ചി"   ...ന്തൊരു നെയ്യായിരുന്നു . അതിനു . നെയ്ച്ചൊരു മൂക്കറ്റം
തിന്നു കൈ കഴുകാന്‍ പോയവര്‍ ബഹളം വെച്ചുനില്‍ക്കുന്ന കാഴ്ച കണ്ട   മംമൂഞ്ഞി അവിടെ   കുതിച്ചെത്തി ഏറെ അസോസ്തരായ അവരുടെ    കയ്യില്‍ ആകംമാനം പോത്തിന്റെ നെയ്യാ  . നിമിഷ നേരത്തിനകം മംമോഞ്ഞിയുടെ ഐഡിയ വര്‍ക്ക് ചെയ്തു
  കൈ തുടക്കാന്‍ മാര്‍ഗ്ഗ മില്ലാതെ നട്ടം തിരിഞ്ഞ  അവറ്റകള്‍ക്ക്   മംമോഞ്ഞി തന്റെ  ഉടു മുണ്ട് ഊരി എറിഞ്ഞു  കൊട്ത്ത് .ഒട്ടും വയ്കാതെ അവര്‍ ശാന്തരായി .
 ആ നന്ദി ആരും മറക്കൂല  അതാ ഉണ്ടായത് .ബാപ്പുക്കോയ നിറുത്തി .
   
"ഹമ്പടാ ഒന്ടൊരു പുദ്ധീ " 
  
ആ സമയം പുറത്തു റോഡിലൂടെ ജാഥ പോകുന്ന ക്കാഴ്ച അന്ദൃമോന്‍ ജനലിലൂടെ കണ്ടു  .
നെയ്യില്‍ പുരണ്ട കദര്‍ മുണ്ട് ഒരു കോലില്‍ കെട്ടി മംമൂഞ്ഞിയും  കൂട്ടരും ഇന്കിലാപ് വിളിക്കുന്നു
മമ്മൂ മമ്മൂ മംമൂഞ്ഞി .. നാടിന്‍ മുത്തെ മംമൂഞ്ഞി ..
അത് കേട്ട അന്ദൃമോനും  ആഗ്രഹം .. അവനും  ഉച്ചത്തില്‍ വിളിച്ചു
മമ്മൂ മമ്മൂ മംമൂഞ്ഞി .. ......... .

 




 

2011 ജൂൺ 26, ഞായറാഴ്‌ച

പാവം പ്രവാസികള്‍

      വിലകയറ്റം എന്നാ തീ ചക്രം  നാട്ടിലൂടെ ഉരുളാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി
 ഏതോ ഒരു കൈ ആച്ക്രത്തെ മുന്നോട്ടു തള്ളുന്നുണ്ട് . ഭരണ വര്‍ഗം കൈ ‌ ‌ മലര്‍ത്തുന്നു .
സമ്പന്ന വര്‍ഗ്ഗം കണ്ണടക്കുന്നു . .   അന്നം മുട്ടുന്ന കാലം അടുത്ത്തെത്തുകയായോ  ഇല്ലാ നാട്ടില്‍ സര്‍വത്ര പണം .
 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഇടവിട്ടിടവിട്ട്  കൂട്ടുന്നു . സ്വകാരി മേകലയിലും  മികച്ച വേതനം .കൂളിവേലകള്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന വേതനം .
 അപ്പോള്‍  പിന്നെ ആരും  ആ തീ ചക്രത്തെ  ഭയപെദുന്നില്ല ,. ..  പാവം  പ്രവാസികള്‍ അല്ലാതെ.

2011 ജൂൺ 19, ഞായറാഴ്‌ച

എണ്ണപ്പാടം

                          എണ്ണപ്പാടം 

  മരുഭൂമിയിലെ എണ്ണപ്പാടങ്ങള്‍ വീണ്ടും നിറഞ്ഞു പോങ്ങുകയാണ്    .  നിരയായി നീങ്ങുന്ന പ്രവാസികളുടെ കണ്ണ് നീര് ഇറ്റി  . തണല്‍ വിരിച്ച ഈത്ത പ്പനകള്‍ താണ്ടി . റൊട്ടിയും പെപ്സി കുപ്പിയും  കാണാത്ത വിജനമായ പാതയിലൂടെ പ്രവാസികള് അറേബ്യ വിടുന്നു
  ആരെബ്യക്കാര്‍ ദയാലുക്കള്‍   സ്വന്തം മണ്ണ് അന്യനായ വിദേശിക്ക് കിളക്കാന്‍ കൊടുത്തു . കുഴികളില്നിന്ന്  എണ്ണ പ്രവഹിച്ചപ്പോള്‍   പ്രവാസിക്ക് .ശീതീകരിച്ച്ച പാര്പ്പിടങ്ങള്‍ .  മക്കള്‍ക്കും  സ്വന്തക്കാര്‍ക്കും വിസ.
. നാട്ടില് പറമ്പ് കിളക്കാന് പോയവനും കീശ നിറയെ രിയാലുകലായി  മടങ്ങി .തെങ്ങിന്‍ തലപ്പുകള്‍ക്കിടയില്‍ മണി ഗോപുരങ്ങള്‍   കവലകളിലും തെരുവുകളിലും  പെട്ടിക്കടകളും ഓല പീടിക മാറി     നാല് നിര  ടെറസ്സുകല്‍ .  .
 
കാലം മാറി  അറേബ്യ യുവും . എണ്ണ കണ്ടു മഞ്ഞളിച്ച്ച സായിപ്പ്  അറബിയെ  പാട്ടിലാക്കി ,   സായിപ്പിന്റെ തലയണ മന്ദ്രം  ഫലിച്ചതോടെ .പ്രവാസിയുടെ കഷ്ടകാലവും തുടങ്ങി .
  സായിപ്പ് കൊടുത്ത കണക്ക്  കണ്ടു  ഹൂക  വലിച്ച് ഉറങ്ങുകയായിരുന്ന അറബികള്‍   ഞെട്ടി .രാജ്യത്തെ  നാലില്‍  മൂന്ന് ഭാഗവും  പണിയില്ലാത്ത  സ്വദേശികള്‍  .വിദേശികള്‍ വന്‍തോതില്‍  പണം  വാരി പോകുന്നു   ഈ പോക്ക് നാടിനാപത്താ .  

 ഒടുവില്‍ അവര്‍ ഉണര്‍ന്നു . പകലുറക്കം രാത്രിയാക്കി . ഇസ്തിരി യിട്ട തോപ്പുകള്‍  ചുളിയാന്‍ തുടങ്ങി .
സിഗരറ്റുകള്‍ പിന്‍വലിയാന്‍ തുടങ്ങി . അങ്ങിനെ  പ്രവാസിയുടെ അന്ദ്യകാഹളം മുഴങ്ങി .
 .  എണ്ണ വറ്റിയാലും അന്നം മുട്ടാതെ ജീവിക്കാനുള്ള വക അറബില്‍ക്കുണ്ട് .ഒട്ടകപ്പാലും ഈത്ത പഴവും ഇപ്പോഴും സുലഭം .
  .ഓ പ്രവാസി     ശേഷിച്ച   .തെങ്ങും വയലോലകളും നിങ്ങള്ക്കായി കാത്തിരിക്കുന്നു . അവയ്ക്ക് മീതെ ബുള്ഡോസര്‍  ഉരുലുന്നതിനെ മുന്പേ നാട് പിടിക്കൂ
. എന്ത് ചെയ്യും എന്ന് തലപുകയ്യാതെ ..എന്തെങ്കിലും ചെയ്യൂ   . ഇല്ലെങ്കില്‍ അടുപ്പ്‌ പുകയില്ല
 
ദശാബ്ദങ്ങള്  വിധവ പട്ടം അലങ്കരിച്ച  ഭാര്യയെയും കുട്ടികളെയും തിരിച്ച് കിട്ടിയില്ലേ
എന്ത് നേടി എന്ന് ചോദിക്കും ഒരു കൂട്ടര്‍   , തീ പൊള്ളുന്ന മരുമണലില് സൂര്യനെ നേര്‍ക്ക് കണ്ടതും ഒട്ടകങ്ങള്ക്കും ആടുകള്ക്കും കൂടെ യിരുന്നു ഉണങ്ങിയ ഗുബൂസ് രുചിച്ച്ചതും    ആട്ടും തൂപും നിറഞ്ഞ ശകാരം മനപ്പാടമാക്കിയതും . അങ്ങിനെ പലതും . നേടിയില്ലേ..
ഇനിയുള്ള കാലം    മാറ്റ് കുറഞ്ഞ ചരക്കായി ആരും ശ്രദ്ദിക്ക പെടാതെ രോഗവും മരുന്നുമായി ഒരു മൂലയില്‍ ഇരിക്കാം ..


..   .                                          .ഹംസ ആനപുറം ..19/6/11 yanbu