2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച


                           മരുഭൂമിഹൗസ് എപ്പിസോട് നൂറു.
ഇത് മരുഭൂമിഹൗസ് കുടുംബം ഇല്ല , കുട്ടികളില്ല തെങ്ങില്ല കവുങ്ങില്ല അങ്ങിനെ പലതും ഇവിടെ ഇല്ല. ഒട്ടകവും ഈത്ത പനയും കഫീലും വെളുത്ത തോപ്പണിഞ്ഞ മണലാരിന്യം.ഒരാൾ നാട്ടിൽ പോകുമ്പോൾ വേറെ പത്തു ആളുകള് ഇങ്ങോട്ട് കേറി പോരുന്നു .
ഇതൊരു ഗെയിമാണ് ഈ അവസാന റൌണ്ടിൽ ശേഷിച്ചത് മൂന്നേ മൂന്നു പേര്
. ആര് വിന്നരാകും കാത്തിരിക്കുക. ...
രാവിലെ നേരം പുലരുന്നു സംഗീത സാന്ദ്രമായ താളത്തിൽ പ്രവാസിയുടെ നീല ജീൻസ് ആങ്കരിൽ ന്രത്തമാടുകയാണ്.
അവസാന റൌണ്ടിൽ വിജയക്കൊടി പാറിക്കാൻ ഏതറ്റംവരെയും പോകുന്ന താക്കോൽകൂട്ടം വലതു പോക്കറ്റിൽ നിന്ന് പോര് തുടങ്ങി കഴിഞ്ഞു
ന്രത്തസംഗീത വിസ്മയ റാണി സംസുങ്ങ് ഗാലക്സി ഫോണ്‍
ഇടതുപോക്കറ്റിൽ.
പിന്നിലെ പോക്കറ്റിൽ ഒറ്റ റിയാലിന്റെ അഹങ്ക്കര്തോടെ
വില്ലാളി വീരൻ ചന്ദു "പേഴ്സ്"
നേരം പുലരുകയായി
ആദ്യ വേടി സാസുങ്ങു പൊട്ടിച്ചു ട്രീം.. ട്രൂം.. ട്രോം അതാ
പ്രവാസിയുടെ ഉറക്കിനു അന്ദ്യമണി
"ശോ നാശം ഇത്ര പെട്ടെന്ന് നേരം വെളുത്തോ"
അയാള് ബ്ലാങ്കട്റ്റ് വലിച്ചെറിഞ്ഞു ബ്രുഷും തോര്ത്തും കൈപറ്റി ബാത്ത് റൂമിലേക്ക്‌ ഓടി.
*മരുഭൂമിഹൗസ്,, കുടുംബം ഇല്ല , കുട്ടികളില്ല തെങ്ങില്ല കവുങ്ങില്ല അങ്ങിനെ പലതും ഇവിടെ ഇല്ല. ഒട്ടകവും ഈത്ത പനയും കഫീലും വെളുത്ത തോപ്പണിഞ്ഞ മണലാരിന്യവും മാത്രം.
ഒരാൾ നാട്ടിൽ പോകുമ്പോൾ വേറെ പത്തു ആളുകള് ഇങ്ങോട്ട് കേറി പോരുന്നു*.
ആങ്ങരിൽ തൂങ്ങുന്ന നീല ജീന്സിന്റെ പോക്കറ്റിൽ ലഹള വീണ്ടും തുടങ്ങി. ഇതൊരു ഗെയിമാണ് ലഹളക്കും
കിട്ടും മാർക്ക്‌. ഒട്ടേറെ മല്സരാര്തികൾ ഔട്ടായി കഴിഞ്ഞു ശേഷിച്ച താക്കോൽ കൂട്ടവും പേഴ്സും മൊബൈലുംഅങ്കം മുറുക്കി കഴിഞ്ഞു
"ഞാനാണ് പ്രവാസിയുടെ കാതൽ, ഞാനില്ലെങ്കിൽ പ്രവസിയില്ല . താക്കോൽ കൂട്ടം തുറന്നടിച്ചു
".എന്നെ കൂടാതെ അവനു ഒരടി നടക്കാൻ സാദ്യമല്ല അവന്റെ വിലപെട്ട ഇക്കാമയും റിയാലുകളും ഞാനെല്ലേ സൂക്ഷിക്കുന്നത്" പേഴ്സ് വിട്ടു കൊടുത്തില്ല
സാംസുങ്ങ് ഫോണ്‍ ഇത് കേട്ട് കുലുങ്ങി ചിരിച്ചു
മണ്ടന്മാർ. നിങ്ങള്ക്കൊന്നും പ്രവാസിയുടെ ഹൃദയമിടുപ്പ് അറിയില്ല അവന്റെ നെഞ്ചോടു ചേരുന്ന എന്നെ
മറക്കാൻ ഏതു പ്രവാസിക്കാ കഴിയുക. ഞാനില്ലാത്ത പ്രവാസാമുണ്ടോ ? എന്നെ നെക്കി കളിക്കാതെ അവനു ഉറക്കമെ വരില്ല".
ഈ ഗെയിമിൽ ഞാനാണ് ,,, തർക്കം മൂര്ചിക്കുന്നു .
കുളി കഴിഞ്ഞു പ്രവാസി ജോലിക്ക് പോകാനുള്ള ഒരുക്കങ്ങളിലായി
കിച്ചണിൽ ഗ്യാസ് കത്തി ചായപൊടിയും പഞ്ചസാരയും സൗദിമിൽക്കും നൊടിയിടയിൽ ഒന്നായി ഗ്ലാസ്സിൽ നുരഞ്ഞു പൊങ്ങി. രാത്ര്യിലെ ബാലന്സ് വന്ന കുബൂസു ചായയിൽ മുക്കി അയാള് വേകം അകത്താക്കി.

മരുഭൂമി ഹൌസ് ഒരു ഫ്ലാഷ് ബാക്ക് .
മത്സരത്തിൽ നിന്ന് ഔട്ടായി കഴിഞ്ഞ എയർമെയിൽ കവർ,സ്ടാന്ബുകൾ ഹീറോ പേന ടൈം പീസ് എന്നിവരുടെ രസകരമായ പ്രകടങ്ങൾ. അവസാന റൌണ്ട് വരെ പിടിച്ചു നിന്ന നോകിയ ഫോണും ഏകോലൈറ്റു സൂട്കൈസും എല്ലാം മരുഭൂമി ഹൌസിൽ നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചു.

ജീന്സു ലഹള അവസാനിക്കുന്നില്ല. പ്രവാസിക്ക് ഇറങ്ങാൻ സമയമായി അയാള് തന്റെ തടിച്ച തുടകളിലൂടെ അഴുകിയ നീല ജീന്സു തിരുകി കയറ്റി. കൈകൾ പതിവുപോലെ എല്ലാ പോക്കട്ടുകളിലെക്കും ആഴിന്നിറങ്ങി പരിശോദന തുടങ്ങി, പേഴ്സ്, മൊബീൽ, താക്കോൽ മൂന്നും മറന്നിട്ടില്ല .
വിധി പ്രക്യാപിക്കാൻ സമയമായി ആര്ക്കാണ് മരുഭൂമി ഹൗസ് .
പെഴ്സോ താക്കോലോ മൊബൈലോ ..ഇതിലേതാണ് പ്രവാസിക്ക് ഏറ്റവും മുഖ്യം അതാകും വിന്നർ
പക്ഷെ വിധി നിര്ണയം അസാധ്യം എങ്കിലും ഒരു വിജയി അനിവാര്യം.
ഇനി പ്രേക്ഷകർ തീരുമാനിക്കട്ടെ.
(സൂര്യ ടീവിയിലെ മലയാളി ഹൌസ്മായി ഇതിനു യാതൊരു ബന്ധവുമില്ലന്നു ഒർമിപ്പിക്കൂന്നു )
ഹംസ ആനപുറം യാമ്പു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ