എണ്ണപ്പാടം
മരുഭൂമിയിലെ എണ്ണപ്പാടങ്ങള്‍ വീണ്ടും നിറഞ്ഞു പോങ്ങുകയാണ് . നിരയായി നീങ്ങുന്ന പ്രവാസികളുടെ കണ്ണ് നീര് ഇറ്റി . തണല്‍ വിരിച്ച ഈത്ത പ്പനകള്‍ താണ്ടി . റൊട്ടിയും പെപ്സി കുപ്പിയും കാണാത്ത വിജനമായ പാതയിലൂടെ പ്രവാസികള് അറേബ്യ വിടുന്നു .
മരുഭൂമിയിലെ എണ്ണപ്പാടങ്ങള്‍ വീണ്ടും നിറഞ്ഞു പോങ്ങുകയാണ് . നിരയായി നീങ്ങുന്ന പ്രവാസികളുടെ കണ്ണ് നീര് ഇറ്റി . തണല്‍ വിരിച്ച ഈത്ത പ്പനകള്‍ താണ്ടി . റൊട്ടിയും പെപ്സി കുപ്പിയും കാണാത്ത വിജനമായ പാതയിലൂടെ പ്രവാസികള് അറേബ്യ വിടുന്നു .
ആരെബ്യക്കാര്‍ ദയാലുക്കള്‍ സ്വന്തം മണ്ണ് അന്യനായ വിദേശിക്ക് കിളക്കാന്‍ കൊടുത്തു . കുഴികളില്‍ നിന്ന് എണ്ണ പ്രവഹിച്ചപ്പോള്‍ പ്രവാസിക്ക് .ശീതീകരിച്ച്ച പാര്പ്പിടങ്ങള്‍ . മക്കള്‍ക്കും സ്വന്തക്കാര്‍ക്കും വിസ.
. നാട്ടില് പറമ്പ് കിളക്കാന് പോയവനും കീശ നിറയെ രിയാലുകലായി മടങ്ങി .തെങ്ങിന്‍ തലപ്പുകള്‍ക്കിടയില്‍ മണി ഗോപുരങ്ങള്‍ കവലകളിലും തെരുവുകളിലും പെട്ടിക്കടകളും ഓല പീടിക മാറി നാല് നിര ടെറസ്സുകല്‍ . .
കാലം മാറി അറേബ്യ യുവും . എണ്ണ കണ്ടു മഞ്ഞളിച്ച്ച സായിപ്പ് അറബിയെ പാട്ടിലാക്കി , സായിപ്പിന്റെ തലയണ മന്ദ്രം ഫലിച്ചതോടെ .പ്രവാസിയുടെ കഷ്ടകാലവും തുടങ്ങി .
സായിപ്പ് കൊടുത്ത കണക്ക് കണ്ടു ഹൂക വലിച്ച് ഉറങ്ങുകയായിരുന്ന അറബികള്‍ ഞെട്ടി .രാജ്യത്തെ നാലില്‍ മൂന്ന് ഭാഗവും പണിയില്ലാത്ത സ്വദേശികള്‍ .വിദേശികള്‍ വന്‍തോതില്‍ പണം വാരി പോകുന്നു ഈ പോക്ക് നാടിനാപത്താ .
ഒടുവില്‍ അവര്‍ ഉണര്‍ന്നു . പകലുറക്കം രാത്രിയാക്കി . ഇസ്തിരി യിട്ട തോപ്പുകള്‍ ചുളിയാന്‍ തുടങ്ങി .
സിഗരറ്റുകള്‍ പിന്‍വലിയാന്‍ തുടങ്ങി . അങ്ങിനെ പ്രവാസിയുടെ അന്ദ്യകാഹളം മുഴങ്ങി .
. എണ്ണ വറ്റിയാലും അന്നം മുട്ടാതെ ജീവിക്കാനുള്ള വക അറബില്‍ക്കുണ്ട് .ഒട്ടകപ്പാലും ഈത്ത പഴവും ഇപ്പോഴും സുലഭം .
.ഓ പ്രവാസി ശേഷിച്ച .തെങ്ങും വയലോലകളും നിങ്ങള്ക്കായി കാത്തിരിക്കുന്നു . അവയ്ക്ക് മീതെ ബുള്ഡോസര്‍ ഉരുലുന്നതിനെ മുന്പേ നാട് പിടിക്കൂ
. എന്ത് ചെയ്യും എന്ന് തലപുകയ്യാതെ ..എന്തെങ്കിലും ചെയ്യൂ . ഇല്ലെങ്കില്‍ അടുപ്പ് പുകയില്ല
ദശാബ്ദങ്ങള് വിധവ പട്ടം അലങ്കരിച്ച ഭാര്യയെയും കുട്ടികളെയും തിരിച്ച് കിട്ടിയില്ലേ
ദശാബ്ദങ്ങള് വിധവ പട്ടം അലങ്കരിച്ച ഭാര്യയെയും കുട്ടികളെയും തിരിച്ച് കിട്ടിയില്ലേ
എന്ത് നേടി എന്ന് ചോദിക്കും ഒരു കൂട്ടര്‍ , തീ പൊള്ളുന്ന മരുമണലില് സൂര്യനെ നേര്‍ക്ക് കണ്ടതും , ഒട്ടകങ്ങള്ക്കും ആടുകള്ക്കും കൂടെ യിരുന്നു ഉണങ്ങിയ ഗുബൂസ് രുചിച്ച്ചതും ആട്ടും തൂപും നിറഞ്ഞ ശകാരം മനപ്പാടമാക്കിയതും . അങ്ങിനെ പലതും . നേടിയില്ലേ..
ഇനിയുള്ള കാലം മാറ്റ് കുറഞ്ഞ ചരക്കായി ആരും ശ്രദ്ദിക്ക പെടാതെ രോഗവും മരുന്നുമായി ഒരു മൂലയില്‍ ഇരിക്കാം ..
.. . .ഹംസ ആനപുറം ..19/6/11 yanbu
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ