മഴയെത്ത് എത്തിയ പെരുന്നാള്‍
ഗള്‍ഫില്‍ നിന്ന് ലീവില്‍ നാട്ടിലെത്തുമ്പോള്‍ ഉണ്ടായിരുന്ന്ന മുഖ്യ ആഗ്രഹം കൊരിച്ച്ചെരിയുന്ന മഴക്ക്കാലമായിരുന്നു . അത് അങ്ങിനെ
സംഭവിക്കുകയും ചെയ്ധു . പുണ്യ റമദാനിനെ കുളിര്‍ അണിയിച്ചു മഴ തകര്‍ക്കുകയും ചെയ്തു .അക്കരെ എന്റെ പ്രവാസി സുഹൃത്തുക്കള്‍
കത്തി പൊള്ളുമ്പോള്‍ ഞാന്‍ നോറ്റ നോമ്പുകള്‍ക്ക് കാഠിന്യം തീരെ കുറവായിരുന്നു . ചിങ്ങി ചിങ്ങി പെയ്യാറുള്ള ചിങ്ങമാസവും
ഒന്നോ രണ്ടോ വെയില്‍ കിട്ടി എന്നല്ലാതെ കാലവര്‍ഷം അതിന്റെ മൂര്‍ത്ത രൂപത്തില്‍ ആഞ്ഞടിച്ച്ചു . വീട്ടിലെ വരാന്ദയില്‍ പുതച്ചു
മൂടി ഇരുന്നു മുറ്റത്ത് ആഞ്ഞു വീഴുന്ന മഴത്തുള്ളികള്‍ നോക്കിയിരിക്കാന്‍ എന്തൊരു ചന്ദ മാണെന്നോ ,ഓരോ പ്രാവാസി യും
കൊതിച്ച അമ്മൂര്‍തത നിമിഷങ്ങള്‍ . റെന്റിനു വാങ്ങിച്ച എന്റെ ടൂ വീലര്‍ കട്ടപുരത്ത് ..വാടകകാശ് തൂഫാന്‍
അതിലും വലുതാണല്ലോ ഈ പെരുമഴ .
എങ്കിലും ഇന്ന് എനിക്ക് ഈ മഴയോട് ചെറിയ അമര്‍ഷം . മറ്റൊന്നുമല്ല ഞങ്ങളുടെ ഈ ചെറിയ പെരുന്നാളിന്റെ തിളക്കത്തിന്
പുലര്‍ച്ചെ തൊട്ടു പെയ്യുന്ന മഴ ഒരു പാര യായിരിക്കുന്നു . തലേന്ന് കഴുകി തുടച്ചു വച്ച എന്റെ ബൈക്ക് ആകെ നനഞ്ഞു
കുളിച്ചിരിക്കുന്നു കഷ്ട്ടം എവിടെയെല്ലാം പോവാന്‍ വിചാരിച്ചിരുന്നു . എന്തോ ഈദ് നമസ്കാരത്തിനുt പോവുന്ന സമയത്ത്
ചെറിയൊരു ആശോസം കിട്ടി . പുറത്ത് ഇപ്പോഴും മൂടി കെട്ടിയിരിക്കുന്നു . തകര്‍ത്തു പെയ്യാനുള്ള പുറപ്പാടിലാണോ
എന്ത് തന്നെ യാവട്ടെ . ഇത്തവണത്തെ എന്റെ പെരുന്നാള്‍ നിറം കേട്ട് എന്ന് തോന്നുന്നു . എങ്കിലും അവളെ എനിക്ക് ഒത്തിരി
ഇഷ്ട്ടമാണ്. എന്റെ അകതാരില്‍ ഒരായിരം കുളിരണിയിച്ച മഴക്കാലം എന്നാ സുന്ദരിയെ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ